സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താൻ രാഹുലാരെന്ന് ബിജെപി. ആകെയുളളത് ‘ഗാന്ധി’ എന്ന കുടുംബപ്പേര് മാത്രമെന്ന് പരിഹാസം

Must Read

ന്യൂഡൽഹി : സ്ഥാനാർഥി പ്രഖ്യാപനത്തിന്റെ പേരിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ രാഹുലിന് എന്ത് അധികാരമാണ് ഉള്ളതെന്ന് കേന്ദ്ര ജലശക്തി മന്ത്രിയും ബിജെപി നേതാവുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ചോദിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഹുൽ ഗാന്ധി കോൺഗ്രസ് പാർട്ടിയിൽ ഒരു സ്ഥാനവും വഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ പ്രഖ്യാപനം നടത്താൻ എന്ത് അധികാരമാണ് രാഹുലിനുള്ളതെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രി സ്ഥാനാർഥിയെ തിരഞ്ഞെടുക്കുന്നത് തീർച്ചയായും പാർട്ടിയുടെ പ്രത്യേക അവകാശമാണ്. എന്നാൽ കോൺഗ്രസിന്റെ 50 ഓളം എംപിമാരിൽ ഒരാളെന്നതിൽ ഉപരി എന്ത് അധികാരമാണ് രാഹുലിനുള്ളതെന്ന് പഞ്ചാബിലെ ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

2019ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു. ‘ഗാന്ധി’ എന്ന കുടുംബപ്പേര് ഉള്ളത് മാത്രമാണ് ഇപ്പോൾ രാഹുലിന്റെ ഏക യോഗ്യതയെന്നും ഷെഖാവത്ത് പരിഹസിച്ചു.

പഞ്ചാബിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഇന്നാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. നിലവിലെ മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നി തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കുക.

കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവിനെ പൂർണമായും മാറ്റി നിർത്തിക്കൊണ്ടായിരുന്നു രാഹുലിന്റെ സ്ഥാനാർഥി പ്രഖ്യാപനം. ഇത് പാർട്ടിക്കുള്ളിലെ ഭിന്നത വർദ്ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

Latest News

രണ്ടു കൈകള്‍ ചേര്‍ത്തുപിടിച്ചിരിക്കുന്നു; റൊമാന്റിക് പാട്ട്; മാളവിക ജയറാം പ്രണയത്തിലോ? ചര്‍ച്ചയായി ഇന്‍സ്റ്റഗ്രാം സ്റ്റോറി

നടന്‍ ജയറാമിന്റെ മകളും മോഡലുമായ മാളവിക ജയറാമിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ആരാധകരുടെ ഇടയില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴി വച്ചിരിക്കുന്നത്. കാറിനുള്ളില്‍ നിന്നുമുള്ളൊരു ചിത്രമാണ് മാളവിക ഇന്‍സ്റ്റഗ്രാം...

More Articles Like This