ഓവിൻ കൊടുങ്കാറ്റ് : ഒഫീലിയ കൊടുങ്കാറ്റിനേക്കാളും കൂടുതൽ ഭീകരൻ !സ്കൂളുകളും കോളേജുകളുംഅടച്ചിടും.റോഡ് യാത്ര ഒഴിവാക്കണം.ഫ്ലൈറ്റ് ഷെഡ്യൂളുകൾ ഒഴിവാക്കാൻ സാധ്യത.അടിയന്തിരമല്ലാത്ത യാത്രകൾ ഒഴിവാക്കുക.

Must Read

ഡബ്ലിൻ : അടുത്ത 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് ആഞ്ഞടിക്കാൻ പോകുന്ന ഓവിൻ കൊടുങ്കാറ്റിനെ നേരിടാൻ രാജ്യം മുഴുവൻ തയ്യാറെടുക്കുകയാണ്. രാജ്യം നാളെ അടച്ചിടും, ഓവിൻ കൊടുങ്കാറ്റ് “ജീവന് അപകടം” കൊണ്ടുവരുന്നതിനാൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ തൊഴിലാളികളോട് അഭ്യർത്ഥിക്കുകയാണ് അധികാരികൾ . നാളത്തെ ഭൂരിഭാഗവും, പ്രത്യേകിച്ച് നാളെ പുലർച്ചെ മുതൽ നാളെ ഉച്ചവരെ, രാജ്യവ്യാപകമായി, തീവ്രവും നാശകരവും വിനാശകരവുമായ തെക്കൻ കാറ്റ് വീശും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രധാന അപ്ഡേറ്റുകൾ..

രാജ്യത്ത് കപ്പലുകൾ റദ്ദാക്കിയിരിക്കുകയാണ് . യാത്രക്കാർ ബുക്കിംഗുകൾ പരിശോധിക്കണമെന്ന് നിർദ്ദേശിക്കുന്നു .

റെഡ് മുന്നറിയിപ്പ് സമയത്ത് പൊതുഗതാഗതം പ്രവർത്തിക്കില്ല.
രാജ്യത്തെ ട്രെയിൻ,ബസ് സർവീസുകൾ പൂർണ്ണമായും നിർത്തിവെയ്ക്കും.

സ്‌കൂളുകളും കോളജുകളും അടക്കം മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ അടച്ചിടും
മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും അവധി പ്രഖ്യാപിക്കുമെന്നാണ് സൂചന .മുൻ ബുക്കിങ്ങുകൾ പലതും കാൻസൽ ചെയ്തുകൊണ്ടിരിക്കുകയാണ് .

രാവിലെ മുതൽ കടുത്ത കൊടുങ്കാറ്റ് ഉണ്ടാകുമെന്നതിനാലും മരങ്ങൾ കടപുഴകി വീഴുമെന്നതിനാലും റെയിൽ -റോഡ് പൊതു സർവീസ് നിർത്തണമെന്നാണ് ശുപാർശ .റോഡിൽ യാത്രക്കാർ വാഹനങ്ങൾ ഇറക്കരുത് എന്നും മുന്നറിയിപ്പുണ്ട് .പബ്ലിക്ക് ട്രാൻസ്‌പോർട്ട് സർവീസും ഉണ്ടായിരിക്കുന്നതല്ലെന്ന് National Emergency Coordination Group അറിയിച്ചു.. എല്ലാ അവശ്യ സേവന സർവീസുകളും അടിയന്തര ഘട്ടത്തിൽ പ്രവർത്തിപ്പിക്കുമെന്നും, സൈന്യവും,രക്ഷാസൈന്യവും സർവ്വസജ്ജമായി രംഗത്തുണ്ടാവുമെന്നും നാഷണൽ എമർജൻസി കോർഡിനേഷൻ ഗ്രൂപ്പ് ചെയർമാൻ പറഞ്ഞു.

Latest News

More Articles Like This