കെ സുധാകരനെ അപായപ്പെടുത്താൻ കൂടോത്രമെന്ന് ആരോപണം.അവശിഷ്ടങ്ങൾ കണ്ടെത്തിയത് രാജ് മോഹൻ ഉണ്ണിത്താനുമൊത്ത്.കെപിസിസി അധ്യക്ഷൻറെ കണ്ണൂരിലെ വസതിയിൽ നിന്ന് നിരവധി വസ്തുക്കൾ കണ്ടെടുത്തു

Must Read

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അപായപ്പെടുത്താൻ കൂടോത്രമെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻറെ കണ്ണൂരിലെ വസതിയിൽ നിന്ന് നിരവധി വസ്തുക്കൾ കണ്ടെടുത്തത് .പോലീസ് സുരക്ഷയുള്ള വീടിൻറെ കന്നിമൂലയിൽ നിന്നാണ് രൂപവും തകിടുകളും കണ്ടെത്തിയത്. തുടർന്ന് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താന്റെ സാന്നിദ്ധ്യത്തിലാണ് വസ്തുക്കൾ പുറത്തെടുത്തത്. കെ സുധാകരന്റെ കണ്ണൂരിലെ വസതിയിൽ നിന്നുള്ള നിർണായക വീഡിയോ ദൃശ്യങ്ങളും ശബ്ദസംഭാഷണവും മീഡിയയ്ക്ക് കിട്ടിയതായി റിപ്പോർട്ട് .കൂടോത്രം രാഷ്ട്രീയം കേരളത്തിലും സജീവ ചര്‍ച്ചയാകുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെയും കൂടോത്രം നടന്നുവെന്ന ആരോപണം തെളിവുകൾ നിരത്തിയാണ് പുറത്ത് വരുന്നത് കെ സുധാകരന്റെ വസതികളില്‍ നിന്നും ഓഫീസില്‍ നിന്നം കൂടോത്ര സമാനമായ വസ്തുക്കള്‍ കണ്ടെത്തിയെന്ന വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത് ന്യൂസ് 18 മലയാളം ചാനലാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ന്യൂസ് 18ന് വീഡിയോകളും ശബ്ദങ്ങളും കിട്ടിയെന്നും റിപ്പോര്ട്ടറ് ചെയ്യുന്നു .സംഭവത്തിനു പിന്നാലെ ശാരീരിക അസ്വസ്ഥതകൾ നേരിട്ടിരുന്നതായും ഉയിര് പോകാതിരുന്നത് ഭാഗ്യം എന്നുമുള്ള കെപിസിസി അധ്യക്ഷന്റെ ശബ്ദസംഭാഷണവും പുറത്ത് വന്നിട്ടുണ്ട്. ഇന്ദിരാഭവനിലെ കെപിസിസി അധ്യക്ഷൻ്റെ ഇരിപ്പിടത്തിനടിയിലും , പേട്ടയിലെ മുൻ താമസ സ്ഥലത്തിനും പുറമേ ഡൽഹിയിലെ നർമ്മദ ഫ്ലാറ്റിൽ നിന്നും തകിടുകൾ കണ്ടെടുത്തു.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ കണ്ണൂരിലെ വസതിയില്‍ നിന്നും നിരവധി കൂടോത്ര വസ്തുക്കള്‍ കണ്ടെടുത്തതായാണ് വാര്‍ത്ത. പോലീസ് സുരക്ഷയുള്ള വീടിന്റെ കന്നിമൂലയില്‍ നിന്നാണ് രൂപവും തകിടുകളും കണ്ടെത്തിയത്. കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സാന്നിദ്ധ്യത്തിലാണ് വസ്തുക്കള്‍ പുറത്തെടുത്തത്. കെ സുധാകരന്റെ കണ്ണൂരിലെ വസതിയില്‍ നിന്നുള്ള നിര്‍ണായക വീഡിയോ ദൃശ്യങ്ങളും അടക്കം പുറത്തുവന്നിരുന്നു.

സംഭവത്തിനു പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടിരുന്നതായും ഉയിര് പോകാതിരുന്നത് ഭാഗ്യം എന്ന് കെപിസിസി അധ്യക്ഷന്‍ പറയുന്നതും കേള്‍ക്കാം. ഇന്ദിരാഭവനിലെ കെപിസിസി അധ്യക്ഷന്റെ ഇരിപ്പിടത്തിനടിയിലും , പേട്ടയിലെ മുന്‍ താമസ സ്ഥലത്തിനും പുറമേ ഡല്‍ഹിയിലെ നര്‍മ്മദ ഫ്‌ലാറ്റില്‍ നിന്നും തകിടുകള്‍ കണ്ടെടുത്തിട്ടുണ്ട്.

ഇതോടെ കെ സുധാകരനെതിരെ ആരാണ് കൂടോത്രം ചെയ്തിരിക്കുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും സുധാകരനെ ഒഴിവാക്കാന്‍ പല വിധത്തിലുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് കൂടോത്ര സാമഗ്രികള്‍ കണ്ടെത്തിയിരിക്കുന്നതും.

നേരത്തെ കര്‍ണാടക സര്‍ക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ കേരളത്തില്‍ മൃഗബലിയടങ്ങുന്ന ശത്രു ഭൈരവീയാഗം നടന്നതായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ആരോപിച്ചതും വിവാദമായിരുന്നു. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ കര്‍ണാടകയിലെ ചില നേതാക്കളാണ് ഇത്തരം നീക്കം നടത്തുന്നതെന്നും ഇതിനായി അഘോരികളെ സമീപിക്കുന്നുണ്ടെന്നും പേര് പരാമര്‍ശിക്കാതെ ശിവകുമാര്‍ ആരോപിച്ചിരുന്നു. ഇതോടെ കേരള മന്ത്രിമാരും ഈ ആരോപണത്തിനെതിരെ രംഗത്തുവന്നിരുന്നു.

Latest News

വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. ഇരട്ടത്താപ്പുമായി ജോസ് കെ. മാണി ബില്ലിനെ എതിർത്തു. കോൺഗ്രസ് നിലയില്ലാ കയത്തിൽ !128-95 വോട്ടിന് ഭുരിപക്ഷവുമായി രാജ്യസഭയും വഖഫ് ഭേദ​ഗതി ബിൽ പാസാക്കി !..മുനമ്പത്ത്...

ന്യൂഡൽഹി: ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയും വഖഫ് ഭേദഗതി ബിൽ പാസാക്കി . വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു. ലോക്സഭ കഴിഞ്ഞ...

More Articles Like This