തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ക്യാംപ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.
കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് തൃക്കാക്കര തെരഞ്ഞെടുപ്പ് വിവാദങ്ങളെ കുറിച്ചു പ്രതികരിക്കവെയാണ് അനുനയത്തിന്റെ ശൈലിയാണ് കോണ്‍ഗ്രസ് സ്വീകരിക്കുകയെന്ന സൂചന അദ്ദേഹംനല്‍കിയത്. സഭാ നേതൃത്വത്തോട് കോണ്‍ഗ്രസിന് യാതൊരു പരിഭവവുമില്ല. തൃക്കാക്കര കോണ്‍ഗ്രസിന് ശക്തിയുള്ള മണ്ഡലമാണ്. അവിടെ യുഡിഎഫ് വിജയം ഉറപ്പാണെന്നും സുധാകരന്‍ പറഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം കൂടുകയാണ് ചെയ്യുക. എല്‍ഡിഎഫിന്റെത് സഭയുടെ സ്ഥാനാര്‍ഥിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡിസതീശന്‍ പറഞ്ഞിട്ടില്ല.
എന്നാല്‍ ആശുപത്രിയില്‍ വച്ച് സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതിന്റെ പിന്നില്‍ മറ്റുചില ലക്ഷ്യങ്ങളുണ്ട്. അതാണ് വിമര്‍ശിച്ചത്. ജോ ജോസഫ് സഭാസ്ഥാനാര്‍ഥിയാണെന്ന് കോണ്‍ഗ്രസിന് അഭിപ്രായമില്ല. സഭ അങ്ങനെ നിലപാടെടുക്കുന്നവരല്ലെന്നും സുധാകരന്‍ പറഞ്ഞു. സര്‍കാര്‍ സില്‍വര്‍ ലൈന്‍ സര്‍വേ നിര്‍ത്തിയത് തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണോയെന്നു അറിയില്ലെന്ന് സുധാകരന്‍ പറഞ്ഞു. എന്നാല്‍ ഇനിയും കെ റെയിലിന് അനുമതിയില്ലാതെ ജനങ്ങളുടെ വീട്ടുപറമ്ബില്‍ കല്ലിട്ടാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഴുതെറിയുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.