പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ

Must Read

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ.സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടത്തുന്നതെന്നും എംഎല്‍എമാര്‍ക്ക് നാട്ടില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നെന്നും കെ ബി ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. എല്‍ഡിഎഫ് നിയമസഭാ കക്ഷി യോഗത്തിലായിരുന്നു ഗണേഷിന്റെ കടുത്ത വിമര്‍ശനം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


ഗണേഷ് കുമാറിന്റെ വിമര്‍ശനം സിപിഐ എംഎല്‍എമാര്‍ കയ്യടിച്ച് പിന്തുണച്ചു. എന്നാല്‍ വിമര്‍ശനം ശരിയായില്ലെന്ന് സിപിഐഎം എംഎല്‍എ മാര്‍ കുറ്റപ്പെടുത്തി.മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവര്‍ത്തനം പോരെന്നും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. എംഎല്‍എമാര്‍ക്ക് അനുവദിച്ച പദ്ധതികളുടെ ഭരണാനുമതി പോലും നല്‍കുന്നില്ല. അടുത്ത ബജറ്റിലെങ്കിലും പരിഹാരം വേണം. ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി.

ബജറ്റ് സമ്മേളനത്തിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചതായിരുന്നു നിയമസഭാ കക്ഷിയോഗം. റോഡ് പ്രവര്‍ത്തികളുടെ കാലതാമസം ചൂണ്ടികാട്ടി പൊതുമരാമത്ത് വകുപ്പിനേയും വിമര്‍ശിച്ചു. മന്ത്രി നല്ല ആള്‍ ആണെങ്കിലും വിദ്യാഭ്യാസ വകുപ്പിലും കാര്യമായി ഒന്നും നടക്കുന്നില്ല എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിനെ കുറിച്ചുള്ള പരാമര്‍ശം.

ജല വകുപ്പിലേക്ക് കൂടി കടന്നതോടെ സിപിഐഎം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ഇടപെട്ടു. ഇവിടെയല്ലാതെ എവിടെ പറയുമെന്ന് ചോദിച്ച ഗണേഷ് തനിക്ക് പറയേണ്ട വേദിയില്‍ തന്നെയാണ് കാര്യങ്ങള്‍ പറഞ്ഞതെന്ന് വ്യക്തമാക്കി. ഗണേഷ് കുമാറിന് പിന്തുണച്ച് പി വി ശ്രീനിജനും എഴുന്നേറ്റു.

ഹെറാൾഡ് ന്യൂസ് ടിവിയിൽ നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളും പ്രധാന വാര്‍ത്തകളും, വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക. https://chat.whatsapp.com/Fsp0xdLNryP0wGyZryt9BK

Latest News

പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരളം. സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനം; പാലിയത്ത് വീട്ടിൽ നാളെ സംസ്കാരം

തൃശ്ശൂർ: മലയാളത്തിന്റെ ഭാവ​ഗായകൻ പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരള നാട്.അഞ്ച് പതിറ്റാണ്ടിലധികം മലയാളിയെ സംഗീത ലോകത്ത് ചേർത്ത് നിർത്തിയ പ്രിയ ഗായകനാണ് വിട...

More Articles Like This