ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് മെയ് 3 ന് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ പി.എസ്.സി നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍, സര്‍വ്വീസ് വെരിഫിക്കേഷന്‍ എന്നിവ മാറ്റിവെച്ചു.
പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്. നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന അകൗണ്ട് ടെസ്റ്റ് ഫോര്‍ എക്സിക്യൂട്ടിവ് ഓഫീസര്‍ (കേരള സര്‍വ്വീസ് റൂള്‍സ്) വകുപ്പുതല പരീക്ഷ മെയ് 9 ലേക്ക് മാറ്റിവെച്ചു.
കേരള സര്‍വകലാശാല നാളെ(03/05/2022) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു, പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു ദിവസത്തെ പരീക്ഷകള്‍ക്ക് മാറ്റമില്ല. കേരള സര്‍വകലാശാല നാളെ(03/05/2022) ന് ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന ആറാം സമസ്റ്റര്‍ CBCSS/CR-CBCSS പരീക്ഷകളുടെ കേന്ദ്രികൃത മൂല്യ നിര്‍ണയ ക്യാമ്ബ് മെയ് നാലാം തിയതിലേക്ക് പുനക്രമീകരിച്ചു.