മമ്മൂട്ടിയെ കണ്ട് പിന്തുണ അഭ്യര്‍ഥിച്ച്‌ ഉമ തോമസ്

Must Read

മമ്മൂട്ടിയെ കണ്ട് പിന്തുണ അഭ്യര്‍ഥിച്ച്‌ ഉമ തോമസ്

 

ഉമ തോമസിന് എല്ലാ വിധ ആശംസകളും പിന്തുണയും നല്‍കി മമ്മൂട്ടി. ഇന്ന് രാവിലെ മമ്മൂട്ടിയുടെ വീട്ടിലെത്തി വോട്ടഭ്യര്‍ത്ഥന നടത്തിയപ്പോഴാണ് ഉമാ തോമസിന് താരം എല്ലാ വിധ പിന്തുണയും ആശംസയും അറിയിച്ചത്.എക്കാലത്തും പി.ടി ക്ക് പൂര്‍ണ പിന്തുണ നല്‍കിയ വ്യക്തിയാണ് മമ്മൂട്ടിയെന്നും അത് തനിക്കും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ തോമസ് പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എറണാകുളം എം.പി ഹൈബി ഈഡനൊപ്പം എത്തിയാണ് ഉമ മമ്മൂട്ടിയുടെ വോട്ട് നേടിയത്. തൃക്കാക്കര മണ്ഡലത്തിലെ വോട്ടറാണ് മമ്മൂട്ടി. മഹാരാജാസിലെ പഠന കാലം മുതല്‍ പി.ടി.തോമസുമായും ഏറെ ആത്മബന്ധം സൂക്ഷിച്ചിരുന്ന ആളാണ് മമ്മൂട്ടി. നടന്‍ രമേഷ് പിഷാരടിയും ഒപ്പമുണ്ടായിരുന്നു. പി.ടി തോമസിന്റെ പരമാവധി സുഹൃത്തുക്കളെ നേരില്‍ കാണാന്‍ ശ്രമിക്കുമെന്നുമ ഉമാ തോമസ് പറഞ്ഞു.

ലീലാവതി ടീച്ചറിന്റെയും സാനുമാഷിന്റെയും അനുഗ്രഹവും തേടി ഉമാ തോമസ് ഇരുവരേയും വസതിയിലെത്തി കണ്ടിരുന്നു. പി.ടി ക്ക് തൃക്കാക്കരയിലെ രണ്ട് തെരഞ്ഞെടുപ്പിലും കെട്ടി വക്കാന്‍ പണം നല്‍കിയ പതിവ് ഉമയുടെ കാര്യത്തിലും ലീലാവതി ടീച്ചര്‍ പാലിച്ചു. രണ്ടു പേരും തന്റെ ശിഷ്യന്മാരാണ്, വിജയം ഉറപ്പാണ്, തന്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ട് എന്നായിരുന്നു സാനുമാഷിന്റെ വാക്കുകള്‍.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This