മെട്രോയില്‍ ഹിജാബ് ധരിച്ചില്ലെന്ന് ആരോപണം; ഇറാനിൽ പെൺകുട്ടിക്ക് ക്രൂരമർദനം; 16 കാരി അബോധാവസ്ഥയിൽ

Must Read

ടെഹ്‌റാന്‍ : മെട്രോ സ്റ്റേഷനില്‍ എത്തിയ 16 കാരി ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മത പൊലീസ് ഉദ്യോഗസ്ഥരുടെ ക്രൂരമര്‍ദനത്തിനിരയായി. അമൃത ഗരവാന്ദ് എന്ന പെണ്‍കുട്ടിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്.
മര്‍ദിച്ചതിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ കനത്ത സുരക്ഷയാണ് പെണ്‍കുട്ടിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടെഹ്‌റാന്‍ സബ് മെട്രോ സ്റ്റേഷനിലെ വനിതാ പൊലീസുകാരാണ് പെണ്‍കുട്ടിയെ നിയമം പാലിച്ചില്ലെന്ന് ആരോപിച്ച് ആക്രമിച്ചത്. പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് കുര്‍ദിഷ് കേന്ദ്രീകൃത അവകാശ സംഘടനയായ ഹെന്‍ഗാവ് വ്യക്തമാക്കി. രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി ബോധരഹിതയായതെന്നും സുരക്ഷാ സേനയുടെ പങ്കാളിത്തമില്ലെന്നുമാണ് ഭരണകൂടവുമായി ബന്ധപ്പെട്ട അധികാരികള്‍ പറയുന്ന വിശദീകരണം.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This