രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹോദരിമാര്‍ വിഷം കഴിച്ച് മരിച്ചു. സഹപാഠിയില്‍ നിന്നുമുള്ള പീഡനമാണ് മക്കളുടെ ആത്മഹത്യയ്ക്ക് പിന്നിലെന്ന് കുടുംബം. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പീപ്പല് ഖൂണ്ടിലെ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയായിരുന്നു പെണ്‍കുട്ടികള്‍. ഒരു സഹപാഠിയും രണ്ട് സുഹൃത്തുക്കളും ഉള്‍പ്പെടെ മൂന്ന് പേര് മക്കളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസിന് നല്കിയ പരാതിയില്‍ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ബന്‍സ്വാര ഐജി എസ് പരിമല പറഞ്ഞു.