പുണെച 23കാരിയായ യുവതിയെ ഭര്‍ത്താവും അഞ്ചു സുഹൃത്തുക്കളും ചേര്‍ന്നു ബലാത്സംഗം ചെയ്ത കേസില്‍ പുണെ പൊലീസ് അന്വേഷണം ആരംഭിച്ചു. 2020 മുതല്‍ 2021 വരെയായിരുന്നു പീഡനം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് പുണെയിലെ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. യുവതിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.
2017ലായിരുന്നു യുവതിയുടെ വിവാഹം. ഭര്‍ത്താവിന്റെ ക്രൂരപീഡനത്തെ തുടര്‍ന്നു രണ്ടു വര്‍ഷത്തിനുശേഷം യുവതി തിരികെ വീട്ടിലേക്കു പോന്നു. എന്നാല്‍ 2020 ഫെബ്രുവരിയില്‍ ഭര്‍ത്താവ് ഇവിടെയെത്തി യുവതിയെ ബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നു. പിന്നീട് അഞ്ചു സുഹൃത്തുക്കളുമായി ചേര്‍ന്നു ഭര്‍ത്താവ് യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളില്‍വച്ച് പീഡനം തുടര്‍ന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.