മഴയത്ത് കറണ്ട് പോയി; ഇരുമ്പ് തോട്ടിയുമെടുത്ത് ലൈനില്‍ തട്ടി; കന്യാകുമാരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു

Must Read

തിരുവനന്തപുരം: കന്യാകുമാരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു.ആറ്റൂര്‍ സ്വദേശി ചിത്ര(48) മക്കളായ ആതിര(24), അശ്വിന്‍(21) എന്നിവരാണ് മരിച്ചത്. വീട്ടില്‍ വൈദ്യുതി നഷ്ടമായതിനെ തുടര്‍ന്ന് അശ്വിന്‍ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സര്‍വീസ് വയറില്‍ തട്ടിയപ്പോഴായാണ് ഷോക്കേറ്റത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഴയത്ത് കറണ്ട് കട്ടായതോടെ അശ്വിനാണ് ഇരുമ്പ് തോട്ടിയുമെടുത്ത് ലൈനില്‍ തട്ടി ശരിയാക്കാന്‍ ശ്രമിച്ചത്. സഹോദരി ആതിരയും കൂടെയുണ്ടായിരുന്നു. അശ്വിന്‍ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സര്‍വീസ് വയറില്‍ തട്ടിയതോടെ ഷോക്കേല്‍ക്കുകയായിരുന്നു. ഇത് കണ്ടു നിന്ന സഹോദരി, അശ്വിനെ രക്ഷിക്കാനായി ഇരുമ്പ് തോട്ടി തട്ടി മാറ്റാന്‍ ശ്രമിച്ചു. അശ്വിന് പിന്നാലെ ആതിരയും ഷോക്കേറ്റ് തറയില്‍ വീണു. ഓടിവന്ന അമ്മ ചിത്ര ഇരുവരെയും രക്ഷിക്കാന്‍ നോക്കിയപ്പോളാണ് ഷോക്കേറ്റത്. മൃതദേഹങ്ങള്‍ കുഴിത്തുറ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Latest News

തിരുപ്പതി ക്ഷേത്രത്തിലെ കൂപ്പണ്‍ വിതരണം ക്യൂവിലേക്ക് ആളുകള്‍ ഇടിച്ചുകയറി; ദുരന്തത്തിൽ മരണം ആറായി

ഹൈദരാബാദ്:ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ മരണം ആറായി. നിരവധി പേർക്ക് പരിക്കേറ്റു. തിരുമല തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശൻ കൂപ്പണ്‍ വിതരണത്തിനായി...

More Articles Like This