ന്യുഡൽഹി : ഡൽഹിയിലെ ഓൾഡ് രാജീന്ദ്ര നഗറിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൻ്റെ ബേസ്മെൻ്റിൽ വെള്ളം കയറി മൂന്ന് വിദ്യാർത്ഥിനികള്‍ക്ക് ദാരുണാന്ത്യം. കൂടുതൽ വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന സംശയത്തിൽ സ്ഥലത്ത് എന്‍ഡിആര്‍എഫ് പരിശോധന നടത്തുകയാണ്.
മരിച്ചവരിൽ രണ്ടുപേർ പെൺകുട്ടികളാണ്. ഒരാൾ ആൺകുട്ടിയുമാണ്. കൂടുതൽ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സംശയത്തിൽ സ്ഥലത്ത് ദേശീയ ദുരന്തനിവാരണ സേന പരിശോധന തുടരുകയാണ്. ശനിയാഴ്ച രാത്രിയാണ് സംഭവം.മൂന്നു നിലക്കെട്ടിടത്തിന്റെ ബേസ്മെന്റിലാണ് വെള്ളം കയറിയത്. മഴയെ തുടർന്ന് ഓടയിലും റോഡിലുമുണ്ടായ വെള്ളം ബേസ്മെന്റിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു. ബേസ്മെന്റ് മുഴുവനായി തന്നെ വെള്ളത്തിൽ മുങ്ങി. ഇവിടെ പഠിക്കാനെത്തിയ വിദ്യാർഥികളാണ് ഇതിൽ കുടുങ്ങിയത്. ബേസ്മെന്റിൽ കംപെയ്‌ൻ സ്റ്റഡിക്കായി വിദ്യാർഥികൾ എത്താറുണ്ട്. വെള്ളം വറ്റിച്ചുള്ള പരിശോധന നടത്തുകയാണ്. മുങ്ങൽ വിദഗ്ധരും പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്. മൂന്നു വിദ്യാർഥികള്‍ മരണപ്പെട്ടതിന് പിന്നാലെ കോച്ചിങ് സെന്ററിന് മുന്നിൽ മറ്റു വിദ്യാർഥികൾ പ്രതിഷേധവുമായെത്തി
കനത്ത മഴയെ തുടര്‍ന്നാണ് സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൻ്റെ ബേസ്മെന്റിൽ വെള്ളം നിറഞ്ഞത്. കനത്ത മഴല്‍ സ്ഥാപനത്തിൻ്റെ മുന്നിലെ റോഡിൽ മുഴുവൻ വെള്ളം നിറഞ്ഞിരുന്നു. കനത്ത വെള്ളക്കെട്ടിൽ കെട്ടിടത്തിൻ്റെ താഴെ നിലയിലേക്ക് വെള്ളം വേഗത്തിൽ ഒഴുകി എത്തുകയായിരുന്നു എന്നാണ് നിഗമനം. സ്ഥലത്ത് എന്‍ഡിആര്‍എഫ് പരിശോധന തുടരുകയാണ്. വെള്ളം വറ്റിച്ചുള്ള പരിശോധനയിലേക്ക് കടന്നിട്ടുണ്ട് എന്നാണ് വിവരം.