സിദ്ദിഖില്‍ നിന്നും പുറത്തു പറയാന്‍ കൊള്ളാത്ത അനുഭവം ഉണ്ടായിട്ടുണ്ട് , മാല പാര്‍വതി

Must Read

 

സോഷ്യല്‍ മീഡിയയും ഒപ്പം മാധ്യമങ്ങളും ശക്തമായതോടെ പരിപാവനമെന്ന് കരുതപ്പെട്ടിരുന്ന പല മേഖലകളിലെയും പല മാന്യന്മാരുടെയും പൊയ്മുഖങ്ങള്‍ അഴിഞ്ഞു വീഴുകയാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതില്‍ എടുത്തു പറയേണ്ട മേഖലയാണ് സിനിമ. രാഷ്ട്രീയക്കാരെക്കാളും മറ്റ് രംഗങ്ങളിലുള്ളവരെക്കാളും എന്തുകൊണ്ടും ആരാധകര്‍ ഏറെയുള്ളത് നടീ നടന്മാര്‍ക്ക് തന്നെയാണ്. അതുകൊണ്ടാകുമല്ലോ നടീ നടന്മാരെ രാഷ്ട്രീയത്തില്‍ ഇറക്കിയും പരീക്ഷണങ്ങള്‍ നടത്തുന്നത്.

എന്നാല്‍ സോഷ്യല്‍ മീഡിയ എത്തിയതോടെ പലരും പലതും വിളിച്ചു പറഞ്ഞു തുടങ്ങി. ചിലര്‍ സ്വയം കുഴി മാന്തിയപ്പോള്‍ മറ്റു ചിലര്‍ പ്രതികരണങ്ങളിലൂടെ അവരുടെ ശരിക്കുള്ള സ്വഭാവം പുറത്തെടുത്തു. എന്തിരുന്നാലും മേക്കപ്പിട്ട് വെളുപ്പിച്ച്‌ സുന്ദരീ സുന്ദരന്മാരായി നടക്കുന്നതു പോലെ അത്ര വെളുത്തതല്ല അവരുടെ ഉള്ളിലിരിപ്പെന്ന് പൊതുജനം അറിഞ്ഞു തുടങ്ങി. അടഒത്ത ദിവസങ്ങളായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത് അതാണ്.

 

പരസ്പരം ചെളിവാരി എറിഞ്ഞുകൊണ്ടിരിക്കുന്ന നടീ നടന്മാര്‍. വെള്ളിത്തിരയിലെ കഥാപാത്രങ്ങള്‍ പോലെയല്ല, ആരും അത്ര മോശക്കാരല്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് അവര്‍. ഇപ്പോഴിതാ നടന്‍ സിദ്ധിക്കിനെ കുറിച്ച്‌ മാലാപാര്‍വതി നടത്തിയിരിക്കുന്ന വെളിപ്പെടുത്തലാണ് ശ്രദ്ധേയമായിരിക്കുന്നത്. ‘സിദ്ദിഖില്‍ നിന്നും പുറത്തു പറയാന്‍ കൊള്ളാത്ത അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് മാല പാര്‍വതി പറയുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്ബ് പുറത്തിറങ്ങിയ ഹാപ്പി സര്‍ദ്ദാര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും ഉണ്ടായ അനുഭവമാണ് മാലാ പാര്‍വതി പറഞ്ഞത്. ഇത്തരക്കാരായവരൊക്കെയുള്ള അമ്മ സംഘടനയില്‍ എനിക്ക് പ്രതീക്ഷയില്ലെന്നും മാല പാര്‍വ്വതി പറഞ്ഞു.

ആ സെറ്റിലെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ലല്ലെന്നും ഹാപ്പി സര്‍ദാറില്‍ അമ്മ നടി കാരവന്‍ ചോദിച്ചുവെന്ന ആരോപണം അന്നത് വലിയ സംഭവമായിരുന്നുവെന്നും മാലാ പാര്‍വതി പറയുന്നു.

മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് തനിക്ക് ഇല്ലാതിരുന്നതിനാലും താന്‍ കാരവന്‍ എടുത്തു. അത് സ്വന്തം കാശിന്. എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി ആയിരുന്നു അത്. ‘അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ’ എന്നൊക്കെ കഴിഞ്ഞ ദിവസം താരം പറഞ്ഞത് ഇതേ സെറ്റിലെ അനുഭവങ്ങളെ കുറിച്ചായിരുന്നു. അതേ സിനിമയില്‍ വച്ചാണ് സിദ്ദിഖില്‍ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായതെന്നും താരം പറയുന്നു.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This