തൃശൂര്‍ : വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന 4 വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 66 കാരന് 20 വര്‍ഷം തടവ്. 2014 ല്‍ മണ്ണുത്തി പോലിസ് റജിസ്റ്റര്‍ ചെയ്ത കേസ്സിലാണ് മണ്ണുത്തി ചിറ്റിലപ്പിള്ളി വീട്ടില്‍ ലൂയിസ് എന്നയാളെ തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതി തടവുശിക്ഷ വിധിച്ചത്.
2014 ല്‍ ആണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ വീട്ടിനകത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്സ്.
20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. പിഴയടക്കാത്ത പക്ഷം 6 മാസം കൂടി കഠിന തടവ് അനുഭവിക്കണം. പിഴയടക്കുന്ന പക്ഷം പിഴ തുക ക്രിമിനല്‍ നടപടി നിയമം 357 പ്രകാരം അതിജീവിതക്ക് നല്‍കണവെന്ന് വിധിന്യായത്തില്‍ പരാമര്‍ശമുണ്ട്.
മണ്ണുത്തി പോലിസ് ഇന്‍സ്പെക്ടര്‍ സൂരജ് റജിസ്റ്റര്‍ ചെയ്ത കേസ് സി.ഐ. ആയിരുന്ന ഉമേഷ് കുറ്റപത്രം സമര്‍പ്പിച്ചു. തൃശൂര്‍ ഫാസ്റ്റ് ട്രാക് കോടതിയിലെ ഇതിനകം ശിക്ഷ വിധിച്ചതില്‍ ഏറ്റവും നീണ്ട കാലയളവാണിത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: കെ.പി. അജയ് കുമാര്‍ ഹാജരായി.