തൃശൂര്‍: തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍കുത്തേറ്റ് തൊഴിലാളി മരിച്ചു. തൃശൂര്‍ എടത്തുരുത്തിയില്‍ 70 വയസുള്ള തിലകനാണ് മരിച്ചത്. ഏഴ് തൊഴിലാളികള്‍ക്ക് കുത്തേറ്റു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
23 തൊഴിലാളികള്‍ ചേര്‍ന്ന് ഒരു തോട് വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പുല്‍ക്കാട് വെട്ടുന്നതിനിടെ കടന്നല്‍കൂട് ഇളകി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ സ്ഥലത്ത് നിന്ന് ഓടിയെങ്കിലും ഇയാള്‍ക്ക് ഓടിമാറാന്‍ കഴിഞ്ഞില്ല. കടന്നല്‍ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.