ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയില്‍ കൊണ്ടലരായുഡു ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടയില്‍ കല്ലുകള്‍ക്കിടയില്‍ തേളുകളെ കാണാം. ഇവയെ വെറും കൈയില്‍ പിടിച്ച് നൂലില്‍ കോര്‍ത്ത് ദൈവത്തിന് സമര്‍പ്പിക്കുന്നു. വിഷ തേളുകളുടെ കുത്തേറ്റാല്‍ മാരകമായ വേദന അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഈ ദിവസത്തില്‍ തേളുകള്‍ ആക്രമിക്കില്ലെന്ന് വിശ്വാസികള്‍ പറയുന്നു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം ആചാരസംബന്ധമായി നിരവധി ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ചരടില്‍ കോര്‍ത്ത തേളുകളെ കൈയിലും തലയിലും വായിലും വയ്ക്കുന്നു. പിന്നീട് വിശ്വാസികള്‍ തേളിനെ വിഗ്രഹത്തില്‍ ചാര്‍ത്തുകയും ചെയ്യുന്നു. പ്രദേശത്തെ എല്ലാ മതവിശ്വാസികളും ക്ഷേത്രദര്‍ശനത്തിന് എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.