ചാണ്ടി ഉമ്മന്റെ വിജയം യുകെ മലയാളികള്‍ ആഘോഷിച്ചു; കേക്ക് മുറിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു; നേതൃത്വം നല്‍കി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റര്‍

Must Read

മാഞ്ചസ്റ്റര്‍: മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് പുതുപ്പള്ളിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ വിജയിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് യുകെ മലയാളികള്‍. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് യുകെ മലയാളികള്‍ മാഞ്ചസ്റ്ററില്‍ വിജയമാഘോഷിച്ചത്. മാഞ്ചസ്റ്ററിലെ കത്തീഡ്രല്‍ യാര്‍ഡിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില്‍ കേക്ക് മുറിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണ് ചാണ്ടി ഉമ്മന്റെ വിജയം ആഘോഷിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐഒസി യുകെ കേരള ചാപ്റ്റര്‍ മീഡിയ കോര്‍ഡിനേറ്റര്‍ റോമി കുര്യാക്കോസ്, സച്ചിന്‍ സണ്ണി, ഷിനാസ് ഷാജു, ഫെബിന്‍ സാബു, ലാല്‍സ് സെബാസ്റ്റ്യന്‍, നിസാര്‍ അലിയാര്‍, റോണിമോന്‍ ജോസഫ്, ആദില്‍ കറുമുക്കില്‍, സെബിന്‍ സെബാസ്റ്റ്യന്‍, സെബാന്‍ ബേബി, മുഹമ്മദ് റസാഖ്, ബിജോ ജോസഫ്, ജെസ്റ്റിന്‍ ജോസ്, സുധീഷ് കെ ജോസഫ് എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഐഒസി യുകെ കേരള ചാപ്റ്റര്‍ പ്രതിനിനിധികളായി പ്രസിഡന്റ് സുജു ഡാനിയേല്‍, ബോബിന്‍ ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തിരുന്നു.

Latest News

സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ ചാണ്ടിയുമായി ഒത്തുകളിച്ച് ! പ്രവർത്തകരെ വിഡ്ഢികളാക്കി !സിപിഎം തലയൂരിയ സമര ഒത്തുതീര്‍പ്പിന് പിന്നിൽ ജോൺ ബ്രിട്ടാസ് ! ഇടതിനായി എൻകെ പ്രേമചന്ദ്രനും ,യുഡിഎഫിൽ ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും...

കൊച്ചി : സമരത്തിന് പോകുന്ന പ്രവർത്തകരെയും അണികളെയും സിപിഎം നേതാക്കളെയും പാർട്ടി നേതൃത്വം ചതിക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ! സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ...

More Articles Like This