തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയുമായി സിപിഎം നേതാക്കളുടെ ഭാര്യമാര്‍ രംഗത്ത്. രാജ്യസഭാ എംപി എ.എ.റഹിമിന്റെ ഭാര്യ അമൃത റഹിം, അന്തരിച്ച സിപിഎം യുവ നേതാവ് പി.ബിജുവിന്റെ ഭാര്യ ഹര്‍ഷ എന്നിവര്‍ ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കി. സൈബര്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ചിത്രങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് അപകീര്‍ത്തികരമായി പോസ്റ്റുകള്‍ പ്രചരിപ്പിച്ചെന്നാണ് പരാതി. വ്യാജ ഐഡികളില്‍ നിന്നാണ് അപകീര്‍ത്തികരമായ പോസ്റ്റുകള്‍ വന്നിരിക്കുന്നതെന്നു പൊലീസ് വ്യക്തമാക്കി.
കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹര്‍ഷ പൊലീസ് മേധാവിക്കും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും മ്യൂസിയം പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി. അമൃത റഹീം സിറ്റി പൊലീസ് കമ്മിഷണര്‍ക്കും സൈബര്‍ പൊലീസിനുമാണു പരാതി നല്‍കിയത്.