റെക്കോഡ് ശബളം സ്വന്തമാക്കി 20 കാരി; മാസ ശമ്പളം 10 ലക്ഷം രൂപ

Must Read

ഹൈദരാബാദ്: പഠനം പൂര്‍ത്തിയാകുന്നതിനു മുന്‍പെ ലക്ഷക്കണക്കിനു രൂപ ശമ്പളം വാങ്ങുന്ന ജോലി സ്വന്തമാക്കിയിരിക്കുകയാണ് ഇരുപതുകാരി. എന്‍എംഐഎംഎസ് (NMIMS) ഹൈദരാബാദില്‍ നിന്നുള്ള 2023 ബാച്ചിലെ ബിബിഎ വിദ്യാര്‍ത്ഥിനിയായ മലിസ ഫെര്‍ണാണ്ടസാണ് ഈ മിടുമിടുക്കി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആക്സിസ് ബാങ്കിന്റെ ഡെപ്യൂട്ടി മാനേജരായി മലിസയെ നിയമിക്കുന്നതായി ബാങ്ക് തന്നെയാണ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. 10. 05 ലക്ഷം രൂപയാണ് മലിസയുടെ ശമ്പളം. ക്യാമ്പസ് ഇന്റര്‍വ്യൂവിലൂടെയാണ് ഈ മിടുക്കി സ്വപ്ന ജോലി സ്വന്തമാക്കിയത്. നിരവധി പേരാണ് മലിസയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. എന്‍എംഐഎംഎസ് ഹൈദരാബാദ് ഡയറക്ടര്‍ ഡോ. സിദ്ധാര്‍ത്ഥ ഘോഷ് തങ്ങളുടെ പ്രിയ വിദ്യാര്‍ഥിയെ അഭിനന്ദിച്ചു.

 

Latest News

തിരുപ്പതി ക്ഷേത്രത്തിലെ കൂപ്പണ്‍ വിതരണം ക്യൂവിലേക്ക് ആളുകള്‍ ഇടിച്ചുകയറി; ദുരന്തത്തിൽ മരണം ആറായി

ഹൈദരാബാദ്:ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ മരണം ആറായി. നിരവധി പേർക്ക് പരിക്കേറ്റു. തിരുമല തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശൻ കൂപ്പണ്‍ വിതരണത്തിനായി...

More Articles Like This