മരിച്ച ഭര്‍ത്താവിന്റെ ബാധ യുവതിയുടെ ദേഹത്ത് ഉണ്ടെന്ന് വിശ്വസിപ്പിച്ചു; നിരവധി തവണ പീഡിപ്പിച്ചു; ശേഷം സ്വര്‍ണവും പണവും വാങ്ങി മുങ്ങി; യുവാവ് പിടിയില്‍

Must Read

തിരുവനന്തപുരം: ജ്യോതിഷാലയത്തിലെത്തിയ വിധവയായ യുവതിയോട് മരിച്ച ഭര്‍ത്താവിന്റെ ബാധ യുവതിയുടെ ദേഹത്ത് ഉണ്ടെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ച് സ്വര്‍ണ്ണവും പണവും തട്ടിയ കേസിലെ യുവാവ് പിടിയില്‍. ഏഴര പവന്‍ സ്വര്‍ണാഭരണവും 64,000 രൂപയുമായി മുങ്ങിയ കോട്ടയം സ്വദേശി ബിജുവാണ് അറസ്റ്റിലായത്. മരണപ്പെട്ട ഭര്‍ത്താവിന്റെ ബാധ യുവതിയുടെ ദേഹത്ത് ഉണ്ടെന്നും അത് മാറ്റിത്തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്ന പ്രതി കുടുംബവുമായി അടുത്തത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാരിപ്പള്ളിയിലെ ജ്യോതിഷാലയത്തിലെത്തിയ കല്ലമ്പലം സ്വദേശിനിയായ യുവതിയെ ഫെബ്രുവരിയിലാണ് ബിജു പരിചയപ്പെടുന്നത്. അമാനുഷിക ശക്തിയുണ്ടെന്ന് ബിജു യുവതിയെയും വീട്ടുകാരെയും ആദ്യം വിശ്വസിപ്പിച്ചു. വിധവയായ യുവതിയുടെ ദേഹത്ത് ഭര്‍ത്താവിന്റെ ബാധ ഉണ്ടെന്ന് ഇയാള്‍ യുവതിയുടെ രക്ഷിതാക്കളെ പറഞ്ഞ് ഭയപ്പെടുത്തി. തുടര്‍ന്ന് ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന ബിജു യുവതിയുടെ വീട്ടില്‍ താമസം തുടങ്ങി.

പിന്നീടുള്ള ദിവസങ്ങളില്‍ യുവതിയെ ബാധ ഒഴിപ്പിക്കലിന്റെ പേരില്‍ നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. യുവതിയെ വിവാഹം കഴിക്കാമെന്ന് ബിജു വാക്കും നല്‍കി. തനിക്ക് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടെന്നും അത് തീര്‍ത്താല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്നുമായിരുന്നു ഉറപ്പ്. അങ്ങനെ യുവതിയുടെ ഏഴര പവന്‍ സ്വര്‍ണാഭരണങ്ങളും 64,000 രൂപയും പ്രതി കൈക്കലാക്കി. യുവതിയുടെ ജാമ്യത്തിന്മേല്‍ മൂന്നരലക്ഷം രൂപ കടവും തരപ്പെടുത്തി. തൊട്ടടുത്ത ദിവസം തന്നെ പ്രതി വീട്ടില്‍ നിന്നും മുങ്ങി.

ഇതിനിടെ പ്രതി ബിജു കുണ്ടറ മുളവനയില്‍ ഉണ്ടെന്നുള്ള വിവരം യുവതിക്ക് ലഭിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ അവിടെയെത്തി എത്തി ഇയാളെ കയ്യോടെ പൊക്കി. മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു ബിജുവിന്റെ ഒളിച്ച് താമസം. യുവതിയുടെ പരാതിയില്‍ കല്ലമ്പലം പോലീസ് ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Latest News

തിരുപ്പതി ക്ഷേത്രത്തിലെ കൂപ്പണ്‍ വിതരണം ക്യൂവിലേക്ക് ആളുകള്‍ ഇടിച്ചുകയറി; ദുരന്തത്തിൽ മരണം ആറായി

ഹൈദരാബാദ്:ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ മരണം ആറായി. നിരവധി പേർക്ക് പരിക്കേറ്റു. തിരുമല തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശൻ കൂപ്പണ്‍ വിതരണത്തിനായി...

More Articles Like This