തൃശൂര്‍: കരുവന്നൂര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാര്‍ തന്റെ കയ്യില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തു എന്ന ആരോപണവുമായി തൃശ്ശൂര്‍ വിളപ്പായ സ്വദേശി സിന്ധു രംഗത്തെത്തി. തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ മുണ്ടൂര്‍ ബ്രാഞ്ചില്‍ സിന്ധുവിനു 18 ലക്ഷം ലോണ്‍ ഉണ്ടായിരുന്നു. ഇത് ടേക്ക് ഓവര്‍ ചെയ്തത് സതീശന്‍ ആണ്. പിന്നീട് ആ വായ്പ മെഡിക്കല്‍ കോളേജ് ബ്രാഞ്ചിലേക്ക് മാറ്റിയപ്പോള്‍ അത് 40 ലക്ഷം ആയി മാറിഎന്നും 35 ലക്ഷം രൂപ സതീശന്‍ തന്റെ കയ്യില്‍ നിന്നും തട്ടിയെടുത്തു എന്നുമാണ് സിന്ധുവിന്റെ പരാതി.
സതീശന്‍ ഇത്തരത്തില്‍ 150 ഓളം തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരെ ആരോപിച്ചു. എം കെ കണ്ണനും സതീഷിനും തമ്മിലുള്ള ബന്ധമാണ് ഇതില്‍ കാണുന്നത് എന്നും കൊള്ളക്കാരന്‍ ആയ സതീഷിനെ സഹായിച്ചത് എം കെ കണ്ണന്‍ എന്നും അനില്‍ അക്കര ആരോപിച്ചു.