അമരാവതി: ഭാര്യയേയും രണ്ടു പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം പൊലീസുകാരന്‍ ജീവനൊടുക്കി. ആന്ധ്രാ പ്രദേശിലെ കടപ്പ ടു ടൗണ്‍ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ വെങ്കിടോശ്വരലു(55)വാണ് ഭാര്യയേയും മക്കളെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിച്ചത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ബുധനാഴ്ച രാത്രി പതിനൊന്നു വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന വെങ്കിടേശ്വരവു, അവിടെനിന്ന് തോക്കും വെടിയുണ്ടകളും കൈക്കലാക്കി വീട്ടിലേക്കു പോയി കൊലപാതകം നടത്തുകയായിരുന്നെന്നാണ് പൊലീസുകാര്‍ പറയുന്നത്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഓഹരി വിപണിയിലെ നഷ്ടവും കുടുംബപ്രശ്‌നങ്ങളുമാണ് ആത്മഹത്യയ്ക്കു പിന്നിലെന്നാണ് വിവരം.