തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തില്‍ ആദ്യ ചരക്കുകപ്പലെത്തി. സെന്‍ഹുവ 15 എന്ന കപ്പലാണ് ചരക്കുമായി വിഴിഞ്ഞം പുറംകടലില്‍ എത്തിയിരിക്കുന്നത്. കരയില്‍ നിന്നും 100 മീറ്റര്‍ അകലെയാണ് കപ്പല്‍ ഇപ്പോഴുള്ളത്. 15ന് വാട്ടര്‍ സല്ല്യൂട്ട് നല്‍കിയാണ് കപ്പലിനെ തുറമുഖത്തെ ബര്‍ത്തിലേക്ക് വരവേറ്റത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ ചേര്‍ന്ന് കപ്പലിനെ സ്വീകരിക്കും. ഒരു വലിയ ക്രെയ്‌നും 2 ചെറിയ ക്രെയ്‌നുകളുമാണ് സെന്‍ഹുവയ്ക്കുള്ളില്‍ ഉള്ളത്.