മാവേലിക്കരയില്‍ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് നേരെ നഗ്‌നത പ്രദര്‍ശനം നടത്തി മുന്‍ സൈനികന്‍. തഴക്കര സ്വദേശി സാം തോമസാണ് നഗ്‌നത പ്രദര്‍ശനം ഉള്‍പ്പെടെ നടത്തി സ്ത്രീകളോട് മോശമായി പെരുമാറിയത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വീടുകളില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ എത്തിയ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കെതിരെയാണ് മുന്‍ സൈനികന്റെ അസഭ്യവര്‍ഷം.
തഴക്കരകുന്നം അഞ്ചാം വാര്‍ഡില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30നാണ് സംഭവം. സാം നഗ്‌നതാപ്രദര്‍ശനം നടത്തുകയും അസഭ്യം പറയുകയും ചെയ്തതെന്ന് ഹരിതകര്‍മ സേനാംഗങ്ങള്‍ പറഞ്ഞു.ഇയാള്‍ ഭീഷണി മുഴക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. മാവേലിക്കര പൊലീസ് പ്രതിയെ പിടികൂടി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.