സ്ത്രീകളെ പേടിക്കുന്ന മനുഷ്യനെ കണ്ടിട്ടുണ്ടോ? 55 വര്‍ഷമായി സ്വയം തടവില്‍ കഴിയുന്ന 71-കാരന്‍

Must Read

മനുഷ്യന് പലതരത്തിലുള്ള പേടികള്‍ ഉണ്ട്. എന്നാല്‍ സ്ത്രീകളെ പേടിക്കുന്ന മനുഷ്യനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ആഫ്രിക്കയിലെ റുവാണ്ടന്‍ സ്വദേശിയായ കാലിറ്റ്ക്സെ സാംവിറ്റ എന്ന 71 കാരനാണ് ഇതുവരെ ആരും കേട്ടിട്ടില്ലാത്ത പേടിയുടെ ഉടമസ്ഥന്‍. 16-ാം വയസ് മുതലാണ് ഇദ്ദേഹം സ്ത്രീകളില്‍ നിന്ന് അകന്ന് താമസിക്കാന്‍ തുടങ്ങിയത്. വീടിന് പുറത്ത് സ്ത്രീകള്‍ പ്രവേശിക്കാതിരിക്കാന്‍ 5 അടി ഉയരത്തില്‍ വേലി കെട്ടി ആരും കാണാത്ത രീതിയില്‍ മറച്ചുകൊണ്ടാണ് താമസിക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ത്രീകളെ ഭയന്ന് 55 വര്‍ഷമായി ഒരു വീടിനുള്ളില്‍ ഒറ്റപ്പെട്ട് കഴിഞ്ഞുവരികയാണ് സാംവിറ്റ. എന്നാല്‍ ഏറ്റവും വിചിത്രമായ കാര്യം സാംവിറ്റ ജീവന്‍ നിലനിര്‍ത്തുന്നത് ആ ഗ്രാമത്തിലെ സ്ത്രീകളെ ആശ്രിച്ചാണ് എന്നതാണ്.

പലപ്പോഴും സാംവിറ്റയ്ക്ക് ആവശ്യമായ ഭക്ഷണവും പലചരക്ക് സാധനങ്ങളും നല്‍കാറുള്ളത് സ്ത്രീകളാണ്. ഇവര്‍ വീട്ടുമുറ്റത്തേക്ക് വലിച്ചെറിഞ്ഞ് കൊടുക്കുന്ന ഭക്ഷണസാധനങ്ങളാണ് സാംവിറ്റയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. സ്ത്രീകള്‍ തന്റെ വീടിന്റെ സമീപത്ത് നിന്ന് പോയെന്ന് ഉറപ്പിച്ച ശേഷമാണ് സാംവിറ്റ ഈ ഭക്ഷണം വീട്ടിനുള്ളില്‍ നിന്ന് ഇറങ്ങിവന്ന് എടുത്തുകൊണ്ടുപോകുക. വീടിന്റെ പരിസരത്ത് ഏതെങ്കിലും സ്ത്രീകളെ കണ്ടാലും ഇദ്ദേഹം വീട് പൂട്ടി അകത്ത് ഇരിക്കും.

എന്നാല്‍ സാംവിറ്റയ്ക്ക് ഗൈനോഫോബിയ എന്ന മാനസിക അവസ്ഥയാണ്, സ്ത്രീകളോട് ഭയം തോന്നനുള്ള കാരണമെന്നാണ് റിപ്പോര്‍ട്ട്. സ്ത്രീകളോടുള്ള അകാരണമായ ഭയത്തെയാണ് ഗൈനോഫോബിയ എന്നു പറയുന്നത്. സ്ത്രീകളോടുള്ള അമിത ഭയവും അവരെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പോലും ഉണര്‍ത്തുന്ന ഉത്കണ്ഠയുമാണ് ഗൈനോഫോബിയയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ പാനിക് അറ്റാക്ക് , നെഞ്ചിലെ അസ്വസ്ഥതകള്‍, അമിതമായി വിയര്‍ക്കല്‍, അതിവേഗത്തിലുള്ള ഹൃദയമിടിപ്പ്, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

എന്നാല്‍ മാനസിക വൈകല്യങ്ങളുടെ ‘ഡയഗനോസ്റ്റിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ മാനുവലില്‍ ഗൈനോഫോബിയയെ അംഗീകരിക്കുന്നില്ല. ക്ലിനിക്കല്‍ രംഗത്തുള്ളവര്‍ ഇതിനെ ഒരു സ്പെസിഫിക് ഫോബിയയാണ് കണക്കാക്കുന്നത്.

Latest News

കെ സുധാകരന്റെ കാലാവധി അവസാനിക്കുന്നു മാത്യു കുഴൽനാടൻ കെപിസിസി പ്രസിഡന്റെ സ്ഥാനത്തേക്ക്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റെ കെ സുധാകരന്റെ കാലാവധി മൂന്ന് വർഷം പൂർത്തീകരിക്കുമ്പോൾ പുനസംഘടന സംബന്ധിച്ച കോൺഗ്രസ് പാർട്ടിയിൽ ചർച്ച സജീവമായി. കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ആരാവും...

More Articles Like This