ഫോണും ഇമെയിലും സർക്കാർ ചോർത്തുന്നു; ആരോപണവുമായി പ്രതിപക്ഷ നേതാക്കള്‍

Must Read

ന്യൂഡല്‍ഹി: ഫോണും ഇമെയിലും സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്ന പരാതിയുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്. മഹുവ മോയിത്ര , ശശി തരുര്‍, സുപ്രിയ ശ്രീനേതു, പവന്‍ ഖേഡ, സീതാറാം യെച്ചൂരി, അഖിലേഷ് യാദവ് തുടങ്ങിയവരാണ് ആരോപണവുമായി രംഗത്ത് വന്നത്. വിവരങ്ങള്‍ ചോര്‍ത്തുന്നതായുള്ള സന്ദേശം ആപ്പിളില്‍ നിന്ന് ലഭിച്ചുവെന്ന് നേതാക്കള്‍ പറഞ്ഞു. സിദ്ധാര്‍ഥ് വരദരാജന്‍, ശ്രീറാം കര്‍റി എന്നീ മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകളും ചോര്‍ത്താന്‍ശ്രമം നടന്നുവെന്നും ആരോപണമുയരുന്നുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ മുന്നുപേരുടെ ഫോണ്‍ കോളുകളും ചോര്‍ത്തുന്നതായിട്ടുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. മഹുവ മോയ്ത്രയാണ് ഇക്കാര്യം ആദ്യം ട്വിറ്ററിലുടെ അറിയിച്ചത്. സര്‍ക്കാറിന്റെ ഭയം കണ്ട് സഹതാപം തോന്നുവെന്ന് മഹുവ മോയ്ത്ര പ്രതികരിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

Latest News

പെരുമ്പാവൂര്‍ ജിഷ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു!!..സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതിയെന്ന് കോടതി

കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു. പ്രതിയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി. സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന...

More Articles Like This