കേരളീയം മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം; കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍ തുടങ്ങിയ വന്‍താരനിരയും നേതാക്കളുമെത്തി; മുഖ്യമന്ത്രി ചടങ്ങില്‍ തിരികൊളുത്തി

Must Read

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം. പരിപാടിക്കായി കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍ തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ തിരികൊളുത്തി കേരളീയം ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പ് മന്ത്രിമാരും പരിപാടിയില്‍ പങ്കെടുക്കും. മന്ത്രി കെ രാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കേരളീയം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണം ചീഫ് സെക്രട്ടറി വേണു അവതരിപ്പിച്ചു. കേരളീയം സംഘാടക സമിതി ചെയര്‍മാന്‍ മന്ത്രി വി ശിവന്‍കുട്ടി സംസാരിച്ചു.

ഏഴ് ദിവസങ്ങളിലായി തെരുവു വേദികള്‍ അടക്കം 44 ഇടങ്ങളില്‍ ആണ് കേരളീയം നടക്കുന്നത്. കല-സാംസ്‌കാരിക പരിപാടികള്‍, ഭക്ഷ്യ മേളകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങി ഒട്ടനവധി വിരുന്നുകളാണ് കേരളീയത്തില്‍ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This