കൊച്ചി: പന്തിരങ്കാവ് യു.എ.പി.എ കേസില്‍ വിചാരണ നേരിടുന്ന അലന്‍ ഷുഹൈബിനെ അമിത അളവില്‍ ഉറക്ക ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ കഴുകന്മാരെ പോലെയാണെന്നും സിസ്റ്റം തന്നെ തീവ്രവാദിയാക്കാന്‍ ശ്രമിച്ചെന്നും അലന്‍ അവസാനമായി സുഹൃത്തുക്കള്‍ക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കടന്നാക്രമണത്തിന്റെ കാലത്ത് കൊഴിഞ്ഞു പോയ പുഷ്പമാണ് താന്‍. ജീവിതത്തില്‍ പല പരീക്ഷണങ്ങളും അതിജീവിച്ചു, എന്നാല്‍ ഇപ്പോളും പല പരിഹാസങ്ങളും നേരിടുന്നുണ്ട്. അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുകയാണെന്നും വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ താഹയ്ക്കും ഒപ്പം നിന്ന സഖാക്കള്‍ക്കും നന്ദിയെന്നും വാട്‌സ് ആപ്പ് സന്ദേശത്തില്‍ അലന്‍ പറഞ്ഞുവെക്കുന്നുണ്ട്.