കോട്ടയത്ത് പിജെ ജോസഫിന്‍റെ പാര്‍ട്ടി സ്ഥാനാർത്ഥി ഫ്രാന്‍സിസ് ജോര്‍ജ് !..എതിരാളി തോമസ് ചാഴികാടൻ എം.പി

Must Read

കോട്ടയം :അടുത്ത വർഷം നടക്കാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ പിജെ ജോസഫിന്‍റെ കേരളം കോൺഗ്രസ് പാര്‍ട്ടിക്ക് കോട്ടയം മണ്ഡലം തന്നെയായിരിക്കും .ഇതോടെ കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിന് സാധ്യത തെളിയുകയാണ് . ഇതോടെ കോട്ടയത്തിന്റെ സ്വന്തം തോമസ് ചാഴികാടൻ എംപിയും ഫ്രാൻസിസ് ജോര്‍ജ് എന്നിവർ തമ്മിലുള്ള പോരാട്ടം നടക്കുമെന്നുറപ്പായിരിക്കുകയാണ് .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോട്ടയം സീറ്റ് കേരളം കോൺഗ്രസിനാണെങ്കിലും ആരെങ്കിലും മത്സരിക്കാൻ മുഴുവനായി അധികാരം പിജെ ജോസഫിന് നൽകില്ല എന്നും സൂചനയുണ്ട്. കോൺഗ്രസിന്റെ കയ്യിൽ ആയിരിക്കും കടിഞ്ഞാൺ .കോൺഗ്രസിനെ ചതിച്ച എംപി ജോസഫ്, പിസി തോമസ് പോലുള്ള സ്ഥാനാര്‍ഥികളെ അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പിടിവാശിയോടെ പിജെ ജോസഫിനെ അറിയിച്ചിട്ടുണ്ട്.

നേരത്തെ കോട്ടയത്തിന് പകരം കേരള കോണ്‍ഗ്രസിന് ഇടുക്കി നല്‍കി പകരം ഡീന്‍ കുര്യാക്കോസിന ഇടുക്കിയില്‍ നിന്നും പത്തനംതിട്ടയ്ക്ക് മാറ്റുന്ന ഒരു പായ്ക്കേജ് ചര്‍ച്ചയിലുണ്ടായിരുന്നു. കേരള കോണ്‍ഗ്രസ് നേതാക്കളായിരുന്നു ഈ പായ്ക്കേജ് മുന്നോട്ടുവച്ചത്. പത്തനംതിട്ട എംപി ആന്‍റോ ആന്‍റണിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്ന് മല്‍സരിപ്പിച്ച് മന്ത്രിയാക്കണമെന്നുമായിരുന്നു നിര്‍ദേശം.എന്നാല്‍ ഇടുക്കിയിലും പത്തനംതിട്ടയിലും പ്രചരണത്തിലും പ്രവര്‍ത്തനങ്ങളിലും കോണ്‍ഗ്രസിന്‍റെ സിറ്റിംങ്ങ് എംപിമാര്‍ ഏറെ മുന്നോട്ടുപോയ സാഹചര്യത്തില്‍ ഇവരെ മാറ്റിക്കൊണ്ടുള്ള പായ്ക്കേജ് വേണ്ടെന്നാണ് എഐസിസി നല്‍കിയ നിര്‍ദേശം.

സുനില്‍ കനുഗൊലുവിന്‍റെ ടീം കേരളത്തില്‍ നടത്തിയ മണ്ഡലം സര്‍വ്വെകളില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് എംപിമാരില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ എംപിമാരില്‍ ഒരാളായിരുന്നു ഡീന്‍ കുര്യാക്കോസ്. ആന്‍റോ ആന്‍റണിക്കും നിലവില്‍ ഭീഷണി ഇല്ലെന്നാണ് സര്‍വ്വെ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിന് കോട്ടയം നല്‍കി പ്രശ്നം പരിഹരിക്കാനാണ് നിര്‍ദേശം.

നേരത്തെ കെ.എം മാണിയുടെ മരുമകന്‍ എം.പി ജോസഫിനെ സ്ഥാനാര്‍ഥിയാക്കുന്നത് പി.ജെ ജോസഫ് ഗൗരവമായി ആലോചിച്ചിരുന്നു. എന്നാല്‍ മല്‍സരിക്കാന്‍ സീറ്റ് തേടി കോണ്‍ഗ്രസിനെയം കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന സ്വന്തം ഭാര്യാ പിതാവ് കെ.എം മാണിയെയും പോലും മറന്ന് കേരള കോണ്‍ഗ്രസിനു പിന്നാലെ പോയ എം.പി ജോസഫിനെ കോട്ടയത്ത് പരിഗണിക്കാനാകില്ലെന്നു തന്നെയാണ് കോണ്‍ഗ്രസിന്‍റെ നിലപാട്.

ഇത്തരം നേതാക്കള്‍ ലോക്സഭയിലെത്തിയാല്‍ രാജ്യത്തെ പ്രത്യേക സാഹചര്യത്തില്‍ അധികാരത്തിനു വേണ്ടി പാര്‍ട്ടിയേയും മുന്നണിയേയും മറന്ന് എന്ത് കളിയ്ക്കും തയ്യാറാകും എന്ന ഭയം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. അതിനാല്‍ കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജു തന്നെ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത തെളിഞ്ഞു.

Latest News

പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരളം. സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനം; പാലിയത്ത് വീട്ടിൽ നാളെ സംസ്കാരം

തൃശ്ശൂർ: മലയാളത്തിന്റെ ഭാവ​ഗായകൻ പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരള നാട്.അഞ്ച് പതിറ്റാണ്ടിലധികം മലയാളിയെ സംഗീത ലോകത്ത് ചേർത്ത് നിർത്തിയ പ്രിയ ഗായകനാണ് വിട...

More Articles Like This