ജപ്പാനിൽ അതിശക്തമായ ഭൂചലനം! സൂനാമി മുന്നറിയിപ്പ്.. ആളുകളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം

Must Read

ടോക്കിയോ : ജപ്പാനിൽ അതിശക്തമായ ഭൂചലനം.ജനങ്ങൾ സുരക്ഷിതരായിരിക്കാൻ സർക്കാർ മുന്നറിയിപ്പ് നൽകി .7.5 തീവ്രതയുള്ള ശക്തമായ ഭൂചലനമാണ് രേഖപ്പെടുത്തിയത്. ജപ്പാൻ കാലാവസ്ഥ ഏജൻസി സൂനാമി മുന്നറിയിപ്പ് അധിക‍ൃതർ നൽകിയിട്ടുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഭൂചലനമുണ്ടായത്. തുടര്‍ന്ന് വിവിധയിടങ്ങളില്‍ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. നൈഗാട്ട, ടൊയാമ, ഇഷികാവ തുടങ്ങിയ മേഖലകളിലാണ് സൂനായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സുസു നഗരത്തില്‍ സൂനാമിത്തിരകള്‍ അടിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ആളുകളോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറാന്‍ അധികൃതര്‍ മുന്നറിയിപ്പു നല്‍കി. സര്‍ക്കാര്‍ മാധ്യമങ്ങള്‍ വഴിയാണ് അറിയിപ്പ് നല്‍കിയത്. ജപ്പാന്‍ തീരത്തു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍നിന്ന് 300 കിലോമീറ്റര്‍ വരെ സൂനാമിത്തിരകള്‍ അടിക്കാന്‍ സാധ്യതയുണ്ടെന്ന് ഹവായ് ആസ്ഥാനമായ പസിഫിക്ക് സൂനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

അതിനിടെ ഇഷികാവയിലെ വാജിമ സിറ്റിയില്‍ 1.2 മീറ്റര്‍ സൂനാമി ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ നോട്ടോയില്‍ അഞ്ച് മീറ്റര്‍ വരെ ഉയരമുള്ള രാക്ഷസത്തിരമാലകള്‍ അടിക്കുമെന്നാണ് ജപ്പാന്‍ മെറ്റീരിയോളജിക്കല്‍ ഏജന്‍സി വ്യക്തമാക്കുന്നത്.കൊറിയയിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 2011-ലാണ് ജപ്പാനില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ ഭൂചലനം ഉണ്ടായത്. അന്ന് ഫുക്കുഷിമ ആണവനിലയത്തിനുള്‍പ്പടെ തകരാറ് സംഭവിച്ചിരുന്നു.

Latest News

പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരളം. സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനം; പാലിയത്ത് വീട്ടിൽ നാളെ സംസ്കാരം

തൃശ്ശൂർ: മലയാളത്തിന്റെ ഭാവ​ഗായകൻ പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരള നാട്.അഞ്ച് പതിറ്റാണ്ടിലധികം മലയാളിയെ സംഗീത ലോകത്ത് ചേർത്ത് നിർത്തിയ പ്രിയ ഗായകനാണ് വിട...

More Articles Like This