ജാമ്യം ഇല്ല ! രാഹുല്‍ മാങ്കൂട്ടത്തിൽ ജയിലിൽ!.ഈ മാസം 22 വരെ റിമാൻഡിൽ. രാഹുലിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്

Must Read

തിരുവനന്തപുരം:ജാമ്യം ഇല്ല !രാഹുല്‍ മാങ്കൂട്ടത്തിൽ ജയിലിൽ . യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ഇന്നു രാവിലെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ റിമാന്റ് ചെയ്തു .രാഹുലിനെ ഈ മാസം 22വരെ റിമാൻഡിൽ വിട്ടു. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (3) ആണ് ജാമ്യാപേക്ഷ തള്ളിയത്.വൈദ്യ പരിശോധനയിൽ രാ​ഹുലിന് ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങളില്ലെന്ന് റിപ്പോർട്ട് വന്നതോടെയാണ് ജാമ്യാപേക്ഷ തള്ളിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിശദമായ മെഡിക്കൽ പരിശോധനയ്ക്കു ശേഷം വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയിരുന്നു .രാഹുൽ മാങ്കൂട്ടത്തിൽ ക്ലിനിക്കലി ഫിറ്റ് എന്ന് മെഡിക്കൽ റിപ്പോർട്ട്. ജനറൽ ആശുപത്രിയിൽ വെച്ചാണ് രണ്ടാമതും രാഹുലിന് മെഡിക്കൽ പരിശോധന നടത്തിയത്. കിംസ് ആശുപത്രിയിൽ നിന്ന് 6/1/24 ന് ഡിസ്ചാർജ് ആയതും, മരുന്നുകൾ കഴിക്കുന്നതും പുതിയ മെഡിക്കൽ റിപ്പോർട്ടിലുണ്ട്.

രാഹുലിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് പരിശോധനാ ഫലം . ഇതോടെ രാഹുലിനെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു . നേരത്തേ ഫോർട്ട് ആശുപത്രിയിലാണ് മെഡിക്കൽ പരിശോധന നടത്തിയത്. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (3) ആണ് പരിശോധനയ്ക്ക് നിർദേശം നൽകിയത്.

പുലർച്ചെ അടൂരിലെ വീട്ടിലെത്തിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ നടപടികൾ അപ്രതീക്ഷിതവും നാടകീയവുമായിരുന്നു. പ്രതിപക്ഷ സമരങ്ങളോടും നേതാക്കളോടും പിന്തുടരുന്ന പതിവ് രീതിയിൽ നിന്ന് മാറി അതിരാവിലെ പൊലീസ് സംഘം യൂത്ത് കോൺഗ്രസ് അധ്യക്ഷന്റെ അടൂരിലെ വീട്ടിലെത്തി. പ്രദേശിക പ്രവർത്തകർ പൊലീസിനെ ചെറുക്കാൻ ശ്രമിച്ചു. തടസങ്ങൾ മാറ്റി അതിവേഗം പൊലീസ് തലസ്ഥാനത്തേക്ക് കുതിച്ചു. സ്റ്റേഷനിലെത്തിച്ചപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ടായി.

സെക്രട്ടേറിയറ്റിന് മുന്നിൽ സമരവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. നവകേരള സദസ്സിനെതിരായ സമരങ്ങളെ പൊലീസും മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ചേർന്ന് അടിച്ചൊതുക്കുന്നതിൽ പ്രതിഷേധിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടന്നത്. ഡിസംബർ 20 ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ നേതാവാണ് ഒന്നാം പ്രതി. എംഎൽഎമാരായ ഷാഫി പറമ്പിലും എം വിൻസന്റും രണ്ടും മൂന്നും പ്രതികളുമാണ്.

ഇതിനിടെയാണ് നാലാം പ്രതിയായ യൂത്ത് കോൺഗ്രസ് അധ്യക്ഷനെതിരായ പൊലീസ് നടപടി. അനുമതിയില്ലാത്ത സമരം , പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവ്വഹണത്തിൽ തടസം വരുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്. ഇത്രനാൾ തിരുവനന്തപുരത്തും ഇന്നലെ കൊല്ലത്തും എല്ലാം കൺമുന്നിൽ ഉണ്ടായിരുന്നിട്ടും നടപടി എടുക്കാതിരുന്ന പൊലീസ് പുലർച്ചെ വീട് കയറിയത് എന്തിനെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ചോദ്യം.

Latest News

ജനങ്ങള്‍ പറയുന്നത് ‘ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്നാണ്. ഇത് കമന്റ് ബോക്‌സ് നോക്കിയാല്‍ ഇതറിയാവുന്നതേയുള്ളൂ: രാഹുല്‍ ഈശ്വര്‍.എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ വസ്ത്രധാരണത്തിൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം- മറുപടിയുമായി ഹണി...

കൊച്ചി :ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ...

More Articles Like This