വയനാട്ടിൽ വേണുഗോപാൽ ,ആലപ്പുഴയിൽ സിനിമാനടന്‍ സിദ്ദിഖോ ,രാഹുൽ മാങ്കൂട്ടത്തിലോ.പത്തനംതിട്ട ഭയന്ന് കോട്ടയം വേണമെന്ന് ആന്റോ ആന്റണി.കോൺഗ്രസിന് വിജയപ്രതീക്ഷ നശിച്ചു !

Must Read

കൊച്ചി : ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയപ്രതീക്ഷ നശിച്ചു .കേരളത്തിൽ കഴിഞ്ഞതവണ കിട്ടിയ സീറ്റിൽ പകുതിയും നഷ്ടമാകും എന്ന ഭയമാണുള്ളത് . ആലപ്പുഴ തിരിച്ചു പിടിക്കാൻ ശ്രമം നടക്കുമ്പോൾ പത്തനതിട്ടയിൽ പരാജയം ഉറപ്പിച്ച് ആന്റോ ആന്റണി .പത്തനംതിട്ട മാറ്റി കോട്ടയം നല്‍കണമെന്ന് ആന്റോ ആന്റണി നേതൃത്വത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട് .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആലപ്പുഴ തിരിച്ചു പിടിക്കാൻ കെ സി വേണുഗോപൽ എത്തണമെന്നാണ് നേതൃത്വം പറയുന്നത് .എന്നാൽ സുരക്ഷിത മണ്ഡലമായ വയറ്റിൽ മത്സരിക്കാനാണ് വേണുവിന്റെ നീക്കം .ഇത്തവണ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ സാധ്യത കുറവാണ് . മത്സരിച്ചാൽ ബിജെപിയെ എതിർക്കാൻ കഴിയില്ല എന്ന ഭയവും പ്രചാരണവും ശക്തമാകും .മാത്രമല്ല ഇന്ത്യ സഖ്യത്തിലെ സിപിഎം ഇതിന് ശക്തമായി എത്തിക്കുന്നു .

അതിനിടെ ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ സിനിമാനടന്‍ സിദ്ദിഖിനെ പരിഗണിക്കാന്‍ കോണ്‍ഗ്രസ്. മത സാമുദായിക ഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് ഈ നീക്കം. കെ സി വേണുഗോപാല്‍ ആലപ്പുഴയ്ക്ക് ഇല്ലെങ്കില്‍ പിന്നെ ആ സീറ്റില്‍ മതസാമുദായക ഘടകങ്ങള്‍ കൂടി പരിഗണിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ജനപിന്തുണ, പുതുമുഖം ഈ പരിഗണനകള്‍ കൂടി കണക്കിലെടുത്താണ് ചലച്ചിത്രതാരം സിദ്ധിഖിലേക്ക് ചര്‍ച്ചകള്‍ എത്തിയത്.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ലഭിച്ച ഏക മണ്ഡലമായിരുന്നു ആലപ്പുഴ. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുനിൽ എ എം ആരിഫാണ് മണ്ഡലത്തിൽ വിജയിച്ചത്. 9213 വോട്ടുകള്‍ക്കായിരുന്നു ആരിഫിന്റെ വിജയം. ആരിഫ് 443003 വോട്ടുകൾ നേടിയപ്പോൾ യു ഡി എഫ് സ്ഥാനാർത്ഥിയായ ഷാനിമോള്‍ ഉസ്മാന് 433790 വോട്ടുകളാണ് ലഭിച്ചത്. ഇത്തവണ ഏത് വിധേനയും മണ്ഡലം പിടിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്.

2009ലും 2014 ലും കെ സി വേണുഗോപാലായിരുന്നു ആലപ്പുഴയിൽ വിജയിച്ചത്. മണ്ഡലം തിരിച്ചുപിടിക്കാൻ വേണുഗോപാൽ തന്നെ ഇറങ്ങണമെന്നാണ് നേതൃത്വത്തിന് താത്പര്യം. കഴിഞ്ഞ 28 വർഷമായി മണ്ഡലത്തിൽ ശക്തമായ ബന്ധം വളർത്തിയെടുക്കാൻ സാധിച്ച നേതാവാണ് വേണുഗോപാൽ . മതസമുദായിക നേതാക്കളുമായും അദ്ദേഹം അടുത്ത ബന്ധമാണ് പുലർത്തുന്നത്. മാത്രമല്ല വേണുഗോപാൽ എത്തിയാൽ പാർട്ടിയിൽ എതിർ സ്വരങ്ങൾ ഉണ്ടാകാൻ ഇടയില്ലെന്നും കോൺഗ്രസ് നേതൃത്വം കരുതുന്നുണ്ട്.

വേണുഗോപാൽ മത്സരിക്കുന്നില്ലെങ്കിൽ ആലപ്പുഴയിൽ മത സാമുദായിക സമവാക്യങ്ങള്‍ ഒന്നും പരിഗണിക്കാതെ കോണ്‍ഗ്രസ് മുന്നോട്ടുപോയാല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കം ഉള്ളവരുടെ മറ്റൊരു പട്ടികയും ഉണ്ട്. സംവരണ സീറ്റായ മാവേലിക്കരയിലും പത്തനംതിട്ടയിലും തോല്‍വി ഉണ്ടാകും എന്ന കനക റിപ്പോര്‍ട്ട് പാര്‍ട്ടി ഗൗരവമായി കണ്ടിട്ടുണ്ടെങ്കിലും മാവേലിക്കരയില്‍ അവസാന നിമിഷം പകരക്കാരനെ കണ്ടെത്തുന്നത് അത്ര എളുപ്പമാകില്ലെന്നാണ് പാര്‍ട്ടി നിലപാട്. കൊടിക്കുന്നില്‍ സുരേഷ് മാറിയാല്‍ കെപിസിസി വൈസ് പ്രസിഡണ്ട് വി പി സജീന്ദ്രന്റെ പേരും ഇവിടെ പരിഗണനയിലുണ്ട്. മാറണം എന്ന താല്പര്യം കൊടിക്കുന്നിലിനും ഉണ്ട്. പത്ത് തവണയായി മത്സരരംഗത്ത് ഉണ്ടെന്നാണ് കൊടിക്കുന്നില്‍ പാര്‍ട്ടിയോട് പറഞ്ഞിട്ടുള്ളത്

പാർട്ടിയിലെ യുവാക്കൾക്കിടയിൽ വലിയ സ്വീകാര്യത രാഹുലിന് ഉണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. അടുത്തിടെ സെക്രട്ടറിയേറ്റ് പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട് രാഹുലിനെ വീട്ടിൽ കയറി പോലീസ് അറസ്റ്റ് ചെയ്തതും തുടർന്ന് ജയിൽ വാസം അനുഭവിച്ചതുമെല്ലാം അദ്ദേഹത്തിന്റെ പ്രതിച്ഛായ വർധിക്കാൻ കാരണമായിട്ടുണ്ടെന്നും പാർട്ടി കണക്ക് കൂട്ടുന്നു. ചാനൽ ചർച്ചകളിലും തിളങ്ങി നിൽക്കുന്ന നേതാവ് കൂടാിയാണ് രാഹുൽ.

സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് രാഹുലിനെ മാറ്റി നിർത്തണമെന്ന് താത്പര്യമുള്ള എതിർഗ്രൂപ്പുകാരും രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തോട് അനുകൂല നിലപാട് ഉണ്ട്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ രാഹുലിന്റെ സ്ഥാനാർത്ഥിത്വം വെട്ടുകയെന്നത് കൂടിയാണ് ഇവർ ലക്ഷ്യം വെയ്ക്കുന്നത്. എന്തായാലും യുവ നേതാവിനെ ഇറക്കി കൈവിട്ട തട്ടകം തിരികെ പിടിക്കാൻ നേതൃത്വം തയ്യാറാകുമോ അതോ കെസിയെ തന്നെ ഇറക്കി എൽ ഡി എഫിന് മറുപടി നൽകുമോയെന്ന് കാത്തിരുന്ന് കാണേണ്ടിവരും.

വയനാട്ടിൽ മത്സരിക്കുന്നതിനോട് കെസിക്കും താത്പര്യമുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുന്നതിനാൽ മറ്റ് സംസ്ഥാനങ്ങളുടെ ചുമതലയും അദ്ദേഹത്തിനുണ്ട്. അതുകൊണ്ട് തന്നെ വേണുഗോപാലിന് തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമാകാൻ സാധിക്കില്ല.പത്തനംതിട്ട പഴയപോലെ സുരക്ഷിതമല്ലെന്നാണ് ആന്റോ ആന്റണി കരുതുന്നത്. പാര്‍ട്ടിയിലെ തന്നെ ഭിന്ന സ്വരം തിരിച്ചടിയാകുമെന്ന ഭയവുമുണ്ട്. ഈ സാഹചര്യത്തിലാണ് മണ്ഡലം മാറ്റിത്തരണമെന്ന് ആവശ്യം നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിച്ചത്. എന്നാല്‍ പാര്‍ട്ടി പച്ചക്കൊടി കിട്ടിയിട്ടില്ല. കോട്ടയം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനാണ്. ഫ്രാന്‍സിസ് ജോര്‍ജ് ആകും സ്ഥാനാര്‍ത്ഥി. ഈ സാഹചര്യത്തില്‍ കോട്ടയം മാറ്റി പത്തനംതിട്ട വാങ്ങാന്‍ അവര്‍ തയ്യാറാവുകയുമില്ല

Latest News

പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരളം. സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനം; പാലിയത്ത് വീട്ടിൽ നാളെ സംസ്കാരം

തൃശ്ശൂർ: മലയാളത്തിന്റെ ഭാവ​ഗായകൻ പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരള നാട്.അഞ്ച് പതിറ്റാണ്ടിലധികം മലയാളിയെ സംഗീത ലോകത്ത് ചേർത്ത് നിർത്തിയ പ്രിയ ഗായകനാണ് വിട...

More Articles Like This