മാര്‍ റാഫേല്‍ തട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പള്ളികൾ തകര്‍ത്തത് ചര്‍ച്ച ചെയ്തില്ലയെന്ന് മാര്‍ റാഫേല്‍ തട്ടില്‍

Must Read

ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ ക്രിസ്ത്യാനികൾക്ക് എതിരെ നടക്കുന്ന ആക്രമണങ്ങളും മണിപ്പുർ കലാപവുമൊന്നും പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തില്ല എന്നും മാർ തട്ടിൽ .തികച്ചും സൗഹാര്‍ദപരമായിരുന്നു കൂടിക്കാഴ്ച്ചയെന്ന് മാര്‍ റാഫേല്‍ തട്ടില്‍ പ്രതികരിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ രാജ്യത്ത് വിവിധയിടങ്ങളില്‍ പള്ളികള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയോ എന്ന ചോദ്യത്തിന് ഇത്തരം കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായില്ലെന്നായിരുന്നു മറുപടി.രാജ്യത്ത് ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾ ഉൾപ്പെടെ സഭാ അധ്യക്ഷൻ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നു കരുതിയെങ്കിലും അവയോച്ചും ചർച്ച ചെയ്തിട്ടില്ല .

പ്രധാനമന്ത്രിയുമായി നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. എല്ലാം ഇപ്പോള്‍ വെളിപ്പെടുത്താന്‍ പറ്റില്ല. കത്തോലിക്ക സഭയുടെ മെത്രാന്‍ എന്ന നിലയ്ക്കാണ് പ്രധാനമന്ത്രിയെ കാണാന്‍ വന്നത്. പലരുമുണ്ടായിട്ടും ഇന്ന് കാണാന്‍ ആദ്യം വിളിച്ചത് ഞങ്ങളെയാണ്. അത് പ്രധാനമന്ത്രിക്ക് ഈ സമൂഹത്തോടുള്ള താല്‍പര്യത്തിന്റെ അടയാളമായി കാണുന്നു. ഒരു സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അവരുമായി സഹകരിക്കുക ഞങ്ങളുടെ ഉത്തരവാദിത്തമാണ്’, മാര്‍ റാഫേല്‍ തട്ടില്‍ പ്രതികരിച്ചു.

മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനത്തില്‍ ഔദ്യോഗികമായ തീരുമാനങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാര്‍പാപ്പ ഇന്ത്യയിലേക്ക വരണമെന്ന് ആഗ്രഹമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യത്തില്‍ ഇതിനായി നിയോഗിച്ചിട്ടുള്ള സെല്ലുകള്‍ തീരുമാനമെടുക്കുമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു.

സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് ആയിരുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണു പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്. രഹസ്യ ബാലറ്റിലൂടെ നടത്തിയ വോട്ടെടുപ്പിനൊടുവിൽ പുതിയ മേജർ ആർച്ച് ബിഷപ്പിന്റെ പേര് വത്തിക്കാന്റെ അനുമതിക്കായി സമർപ്പിച്ചിരുന്നു. വത്തിക്കാന്റെ അനുമതി ലഭിച്ചതിനെ തുടർന്നാണ് ഔദ്യോ​ഗിക പ്രഖ്യാപനം നടന്നത്.

Latest News

സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ ചാണ്ടിയുമായി ഒത്തുകളിച്ച് ! പ്രവർത്തകരെ വിഡ്ഢികളാക്കി !സിപിഎം തലയൂരിയ സമര ഒത്തുതീര്‍പ്പിന് പിന്നിൽ ജോൺ ബ്രിട്ടാസ് ! ഇടതിനായി എൻകെ പ്രേമചന്ദ്രനും ,യുഡിഎഫിൽ ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും...

കൊച്ചി : സമരത്തിന് പോകുന്ന പ്രവർത്തകരെയും അണികളെയും സിപിഎം നേതാക്കളെയും പാർട്ടി നേതൃത്വം ചതിക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ! സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ...

More Articles Like This