മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ ബിജെപിയില്‍!കോൺഗ്രസ് വേണുവിലും രാഹുലിലും ഒതുങ്ങും! കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം

Must Read

മുംബൈ: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ ബിജെപിയില്‍ ചേര്‍ന്നു. തിങ്കളാഴ്ചയാണ് അശോക് ചവാന്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ സാന്നിധ്യത്തിലാണ് അശോക് ചവാൻ ബിജെപിയില്‍ ചേർന്നത്. കോണ്‍ഗ്രസിന്റെ മുന്‍ എംപി കൂടിയാണ്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളിലൊരാളാണ് അദ്ദേഹം. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലും ചേര്‍ന്നാണ് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക ചവാന്‍ നാളെ സമര്‍പ്പിക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജ്യസഭാ സീറ്റ് കിട്ടില്ലെന്ന സൂചനയാണ് കളംമാറാന്‍ ചവാനെ പ്രേരിപ്പിച്ചത്. ബിജെപി അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് ഓഫര്‍ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.അദ്ദേഹത്തിൻ്റെ രാജി കോൺഗ്രസ് നേതൃത്വം സ്വീകരിച്ചു കഴിഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോൺഗ്രസിനെ സംബന്ധിച്ച് വൻ തിരിച്ചടിയാണ് അശോക് ചവാൻ്റെ രാജിയും ബിജെപി പ്രവേശനവും . രാജ്യത്ത് കോൺഗ്രസിനെ ഇല്ലാതാക്കുന്നതിൽ പ്രധാനി സംഘടനാ ചുമതലയുള്ള സെക്രട്ടറി വേണുഗോപാൽ ആണ് .കൂട്ട് നിൽക്കുന്നത് രാഹുൽ ഗാന്ധിയും .കോൺഗ്രസിന് ഒരു തിരിച്ചുവരവിന് ശേഷിയില്ലാത്ത തരത്തിൽ നശിപ്പിച്ചുകഴിഞ്ഞു .

അശോക് ചവാനുമായി ബന്ധപ്പെട്ട ചർച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമായിക്കഴിഞ്ഞു. കോൺഗ്രസ് ഹൈക്കമാൻഡിനോടുള്ള അമർഷത്തിൻ്റെ പേരിലാണ് ചവാൻ്റെ രാജിയെന്നാണ് വിവരം. നാനാ പട്ടോളെയെ പുറത്താക്കി തന്നെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് അദ്ദേഹം പാർട്ടി ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് ഹൈക്കമാൻഡ് ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. ഇതാണ് രാജിയിൽ കലാശിച്ചതെന്നാണ് സൂചനകൾ.

ഇന്ന് രാവിലെ മഹാരാഷ്ട്ര ബിജെപി ആസ്ഥാനത്ത് എത്തിയാണ് ചവാൻ ബിജെപി അംഗത്വം സ്വീകരിച്ചത്. ചവാനൊപ്പം മുൻ മഹാരാഷ്ട്ര എംഎല്‍സിയും കോൺഗ്രസ് നേതാവുമായ അമർ രാജുർകറും ബിജെപിയില്‍ ചേർന്നു.

അസംബ്ലി അംഗത്വത്തില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും താന്‍ രാജിവെച്ചുവെന്ന് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച ശേഷം ചവാന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചവാന്‍റെ നീക്കം ഹീനമായ രാഷ്ട്രീയക്കളിയാണ് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചത്. “ഞങ്ങളുടെ മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ എംഎല്‍എ സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവെച്ചു.ഖേദകരമായ തീരുമാനമാണ്. അദ്ദേഹം ഇത്തരത്തിലൊരു തീരുമാനമെടുക്കുമെന്ന് കരുതിയില്ല. എന്താണ് അദ്ദേഹത്തെ നിരാശപ്പെടുത്തിയത് എന്ന് അദ്ദേഹം തന്നെ പറയട്ടെ.” കോണ്‍ഗ്രസ് നേതാവ് പ്രിഥ്വിരാജ് ചൗഹാന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നുള്ള ഏതാനും ചിലരുടെ കൊഴിഞ്ഞുപോക്ക് പാര്‍ട്ടിയെ ബാധിക്കില്ല എന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് നേരത്തെ പ്രതികരിച്ചത്.

1986 മുതല്‍ 1995 വരെ മഹരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റും ജനറല്‍ സെക്രട്ടറിയുമായിരുന്നു അശോക് ചവാന്‍. 1999 മുതല്‍ 2014 വരെ മൂന്നു തവണ മഹാരാഷ്ട്രയില്‍ നിന്ന് എംഎല്‍എ ആയി. 2008 ഡിസംബര്‍ 8 മുതല്‍ 2010 നവംബര്‍ 9 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ആയിരുന്നു ചവാന്‍.

2010 ല്‍ ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി തട്ടിപ്പിനെ തുടര്‍ന്ന് ചവാനോട് പാര്‍ട്ടി രാജി ആവശ്യപ്പെടുകയായിരുന്നു. 2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ നന്തേട് മണ്ഡലത്തില്‍ നിന്നും ചവാന്‍ വിജയിച്ചെങ്കിലും 2019 ല്‍ ബിജെപിയുടെ പാട്ടീല്‍ ഛിക്കാലികറിനോട് മത്സരിച്ച് പരാജയപ്പെട്ടു.

1958 ഒക്ടോബർ 28നാണ് അശോക് ചവാൻ ജനിച്ചത്. നന്ദേദിലെ സ്വാധീനമുള്ള രാഷ്ട്രീയ കുടുംബത്തിലെ അംഗമാണ് അദ്ദേഹം. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ശങ്കർറാവു ചവാൻ്റെ മകനാണ് അശോക് ചവാൻ. സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി മുഖ്യമന്ത്രിമാരായി അധികാരത്തിലേറിയ അച്ഛനും മകനും കൂടിയാണ് ഇരുവരും. അച്ഛനിൽ നിന്നാണ് രാഷ്ട്രീയത്തിൻ്റെ തന്ത്രങ്ങൾ അശോക് ചവാൻ പഠിച്ചതും

Latest News

കെജ്രിവാളിന് ഇടക്കാല ജാമ്യം !50 ദിവസത്തെ ജയില്‍വാസം,ഇ.ഡിക്ക് തിരിച്ചടി!! വന്‍ സ്വീകരണമൊരുക്കി എഎപി പ്രവര്‍ത്തകര്‍

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിൽ മോചിതനായി. ജൂണ്‍ 1 വരെ ഉപാധികളോടെയാണ് ജാമ്യം. ജാമ്യ വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍...

More Articles Like This