യു​കെ​യി​ൽ കെ​യ​ർ വ​ർ​ക്ക​ർ വീ​സ വാ​ഗ്ദാ​നം ചെ​യ്തു കോ​ടി​ക​ൾ ത​ട്ടി​യ പ്ര​തി കണ്ണൂർ സ്വദേശി അ​റ​സ്റ്റി​ൽ

Must Read

ക​ണ്ണൂ​ർ: പ്രവാസി മോഹം കൊണ്ട് നടക്കുന്നവരെ ചതിയിൽപ്പെടുത്തി കോടികൾ തട്ടിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ .യു​കെ​യി​ൽ കെ​യ​ർ വ​ർ​ക്ക​ർ വീ​സ വാ​ഗ്ദാ​നം ചെ​യ്ത് സ്ത്രീ​ക​ളി​ൽ​നി​ന്ന് കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ ഗോ​പാ​ൽ സ്ട്രീ​റ്റി​ലു​ള്ള സ്റ്റാ​ർ​നെ​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​റും പ​യ്യാ​വൂ​ർ കാ​ക്ക​ത്തോ​ട് സ്വ​ദേ​ശി​യു​മാ​യ പെ​രു​മാ​ലി​ൽ വീ​ട്ടി​ൽ മാ​ത്യു ജോ​സ്(31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബം​ഗ​ളൂ​രു​വി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ത​ളി​പ്പ​റ​ന്പി​ൽ വ​ച്ച് ക​ണ്ണൂ​ർ എ​സി​പി കെ.​വി. വേ​ണു​ഗോ​പാ​ൽ, ക​ണ്ണൂ​ർ ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ സു​ഭാ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​ത്.

കൊ​ല്ലം സ്വ​ദേ​ശി​നി​യാ​യ ദീ​പ അ​രു​ണി​ന് ബ്രി​ട്ട​നി​ൽ കെ​യ​ർ വ​ർ​ക്ക​ർ അ​സി​സ്റ്റ​ന്‍റാ​യി ജോ​ബ് വീ​സ ശ​രി​യാ​ക്കി ത​രാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​ന്പ​തി​ന് സ്റ്റാ​ർ​നെ​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി 5,95,400 രൂ​പ കൈ​ക്ക​ലാ​ക്കി​യ ശേ​ഷം ജോ​ലി​യോ പ​ണ​മോ തി​രി​ച്ചു​ന​ല്കാ​തെ വ​ഞ്ചി​ച്ചു​വെ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്.

ഈ ​കേ​സി​ൽ തൊ​ടു​പു​ഴ സ്വ​ദേ​ശി നി​ധി​ൻ ഷാ, ​ഭാ​ര്യ അ​ലി​ൻ സ​ത്താ​ർ, ക​ണ്ണൂ​ർ കു​ടി​യാ​ന്മ​ല സ്വ​ദേ​ശി സി​ദ്ധാ​ർ​ഥ്, ക​ന്പ​നി അ​ധി​കൃ​ത​രാ​യ മാ​ത്യു ജോ​സ്, അ​ഭി​ലാ​ഷ് ഫി​ലി​പ്, ഷാ​നു മോ​ൻ എ​ന്നി​വ​രാ​യി​രു​ന്നു പ്ര​തി​ക​ൾ.

സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കെ​യ​റ​ർ വീ​സ വാ​ഗ്ദാ​നം ചെ​യ്ത് ഈ ​സം​ഘം നൂ​റോ​ളം പേ​രി​ൽ​നി​ന്നാ​യി കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി. തൃ​ശൂ​രി​ലെ വി​യ്യൂ​ർ, എ​റ​ണാ​കു​ളം റൂ​റ​ലി​ലെ പോ​ത്താ​നി​ക്കാ​ട്, പു​ത്ത​ൻ​വേ​ലി​ക്ക​ര എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ല​വി​ൽ ഇ​വ​ർ​ക്കെ​തി​രേ കേ​സു​ണ്ട്.

പണം നഷ്ടമായവര്‍ എന്‍.ആര്‍.ഐ. സെല്ലിലും നോര്‍ക്കയിലും പരാതി നല്‍കിയിരുന്നു. തട്ടിപ്പിനിരയായ ആറുപേര്‍ കൂടി പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണസംഘത്തില്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി.സുഭാഷ് ബാബു, എസ്ഐ.മാരായ പി.പി.ഷമീല്‍, സവ്യ സച്ചി, അജയന്‍ എന്നിവരുമുണ്ടായിരുന്നു. സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 45 ലക്ഷം രൂപ പിന്‍വലിച്ച് തിരുവനന്തപുരത്തെ ഒരു വ്യക്തിക്ക് നല്‍കിയതായി പൊലീസ് കണ്ടെത്തി. ഈ വ്യക്തിയെ കണ്ടെത്താന്‍ പൊലീസ് ശ്രമമാരംഭിച്ചു. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു.

അതേസമയം തട്ടിപ്പിന് അന്താരാഷ്ട്ര ബന്ധമുണ്ടെന്നും വ്യക്തമായിട്ടുണട്്. വിസ തട്ടിപ്പിലെ പ്രതികള്‍ക്ക് അന്താരാഷ്ട്ര ബന്ധമുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഒട്ടേറെപ്പേരില്‍നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും ഇരയായവര്‍ മുഴുവന്‍ സ്ത്രീകളാണെന്നും പൊലീസ് പറഞ്ഞു. ബെല്‍ജിയത്തില്‍നിന്ന് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് നിയന്ത്രിക്കുന്ന പ്രധാന പ്രതിയെന്ന് പൊലീസ് കണ്ടെത്തിയ കണ്ണൂര്‍ സ്വദേശി ഷാനോനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. മറ്റൊരു ഡയറക്ടറായ കൊട്ടിയൂരിലെ അഭിലാഷ് ഫിലിപ്പിനെതിരെയും കേസെടുത്തു.

Latest News

പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരളം. സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനം; പാലിയത്ത് വീട്ടിൽ നാളെ സംസ്കാരം

തൃശ്ശൂർ: മലയാളത്തിന്റെ ഭാവ​ഗായകൻ പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരള നാട്.അഞ്ച് പതിറ്റാണ്ടിലധികം മലയാളിയെ സംഗീത ലോകത്ത് ചേർത്ത് നിർത്തിയ പ്രിയ ഗായകനാണ് വിട...

More Articles Like This