തിരുവനന്തപുരം: ഡോ. ദീപ്തി ഷിനിയെ എയര്‍ഗണ്‍ കൊണ്ടു വെടിവെച്ചു കൊല്ലാനെത്തിയത് ഒരു വര്‍ഷത്തെ തയ്യാറെടുപ്പിനൊടുവില്‍. മുൻ സുഹൃത്തായ വഞ്ചിയൂർ സ്വദേശി സുജിത്തിനോടുള്ള വ്യക്തിവൈരാഗ്യമായിരുന്നു ആക്രണത്തിന് കാരണം. മുഖം മറച്ചുവന്നിട്ടും പൊലിസ് തയ്യാറാക്കിയ ഗ്രാഫിക് ചിത്രവും, കാറുമാണ് പ്രതിയിലേക്ക് എത്തിചേരാൻ പൊലീസിനെ സഹായിച്ചത്. തലസ്ഥാനത്താനത്തെ ഞെട്ടിച്ചാണ് കഴിഞ്ഞ ഞായറാഴ്ച രാവിലെ വഞ്ചിയൂരിലെ വീട്ടിൽ കയറി വീട്ടമ്മയെ ഡോ.ദീപ്തി വെടിവച്ചത്. പിന്നാലെ ഞൊടിയിടിൽ കാറിൽ കയറി പ്രതി കടന്നു കളഞ്ഞു.മാസങ്ങളോളം ഇവരുടെ വീടും പരിസരവും എല്ലാം ഡോ. ദീപ്തി നിരീക്ഷിച്ചു പോന്നു. ഇതിനു ശേഷമാണ് എങ്ങനെ ഇവരുടെ വീട്ടിലെത്താമെന്നതിന് പദ്ധതി തയ്യാറാക്കിയത്. പതിവായി ഷിനിയുടെ വീട്ടില്‍ കുറിയര്‍ സര്‍വീസുകാര്‍ എത്തുമെന്ന് മനസ്സിലാക്കിയതോടെയാണ് കുറിയര്‍ ജീവനക്കാരിയുടെ വേഷം തിരഞ്ഞെടുത്തത്.
ഷിനിയുടെ ഭര്‍ത്താവുമായുണ്ടായിരുന്ന സൗഹൃദം മുറിഞ്ഞതാണ് കോട്ടയം നട്ടാശ്ശേരി വെട്ടിക്കാട്ടില്‍ ഡോ. ദീപ്തിമോള്‍ ജോസി(37)നെ പ്രകോപിതയാക്കിയത്. അതിനാല്‍ സുജിത്തിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റായാണ് ഷിനിയെ വെടിവെച്ചു കൊല്ലാന്‍ തീരുമാനിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സുജീത്തും ദീപ്തിയും അടുത്ത സുഹൃത്തുക്കളായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പി.ആര്‍.ഒ. ആയിരുന്ന സുജീത്ത് ഇവിടെവെച്ചാണ് ദീപ്തിയുമായി സൗഹൃദത്തിലാകുന്നത്. എന്നാല്‍ സുജീത്ത് ഇവരുമായി അകന്ന്, വിദേശത്ത് ജോലി നേടി പോവുകയായിരുന്നു. പിന്നീട് സൗഹൃദം നിലനിര്‍ത്താന്‍ ദീപ്തി ശ്രമിച്ചെങ്കിലും സുജീത്ത് വഴങ്ങിയില്ല. ഇതിലുള്ള മാനസികവിഷമമാണ് ആക്രമണത്തിലേക്കു നയിച്ചതെന്ന് പോലിസ് പറയുന്നു.
അടുത്ത സൗഹൃദം നഷ്ടപ്പെട്ടത് ദീപ്തിയെ മാനസികസമ്മര്‍ദത്തിലാക്കിയതായാണ് പോലീസ് കണ്ടെത്തല്‍. ഷിനിയെ ആക്രമിച്ച കേസില്‍ ചൊവ്വാഴ്ച വൈകീട്ടാണ് വഞ്ചിയൂര്‍ പോലീസ് ഡോ. ദീപ്തിയെ ജോലി ചെയ്തിരുന്ന ആശുപത്രിയിലെത്തി അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് ദീപ്തി മുഖംമറച്ച് പെരുന്താന്നി ചെമ്പകശ്ശേരിയിലെ വീട്ടിലെത്തി ഗൃഹനാഥ ഷിനിയെ എയര്‍പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെച്ചത്. ആക്രമണത്തില്‍ ഷിനിയുടെ കൈപ്പത്തിക്കു പരിക്കേറ്റു. ആക്രമണം ചെറുക്കുന്നതിനിടെ മൂന്നാമത്തെ പെല്ലറ്റ് വലതു കൈവെള്ളയില്‍ തുളഞ്ഞു കയറിയാണ് ഷിനിക്കു പരുക്കേറ്റത്. ചികിത്സയിലായിരുന്ന ഷിനി ആശുപത്രിവിട്ടു.
തലസ്ഥാനത്തെ ഞെട്ടിച്ച സംഭവത്തിന് വ്യക്തിവൈരാഗ്യമോ-സാമ്പത്തിക പ്രശ്നങ്ങളോ ആകുമെന്ന് കാര്യം പൊലീസ് ആദ്യം തന്നെ ഉറപ്പിച്ചു. വെടിയേറ്റ ഷിനിയെയും ഭാർത്താവ് സുജിത്തിനെയും കേന്ദ്രീകരിച്ച് അന്വേഷിക്കുന്നതൊടൊപ്പം ഷാഡോ പൊലീസ് യുവതി എത്തിയ കാറ് കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ പാരിപ്പള്ളിവരെയാണ് കാർ പോയിരിക്കുന്നതെന്ന് കണ്ടെത്തി. ഷിനിയാണോയെന്ന് ചോദിച്ച് ഉറപ്പാക്കിയ ശേഷമായിരുന്നു യുവതി വീട്ടമ്മയെ വെടിവെച്ചത്. അതിനാൽ ഷിനിയെ നേരിട്ട് പരിചയമില്ലാത്ത ഒരാളായതിനാൽ അന്വേഷണം ഭർത്താവ് സുജിത്തിലേക്ക് കേന്ദ്രീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുജിത്ത് മൂന്നു വർഷം മുമ്പ് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ജോലി ചെയ്തിരുന്നതായി കണ്ടെത്തി. അവിടെയുള്ള ഒരു ഡോക്ടറുമായുള്ള സൗഹൃദവും ചോദ്യം ചെയ്യലിൽ പുറത്തുവന്നു.
അക്രമി മുഖം പകുതി മറച്ചാണ് എത്തിയെന്ന് ദൃക്സാക്ഷിയായ സുജിത്തിന്‍റെ അച്ഛൻ മൊഴി നൽകിയിരുന്നു. ഡോ.ദീപ്തിയുടെ ചിത്രമെടുത്ത് മുഖം പകുതി മറച്ച് ഗ്രാഫിക്സ് ചെയ്ത് പൊലീസ് സാക്ഷിയെ കാണിച്ചു. ഇതേ ആളുതന്നെയാണ് അക്രമിയെന്ന് സാക്ഷി തിരിച്ചറിഞ്ഞു. സിൽവർ കളറിലുള്ള കാറിന് വ്യാജനമ്പർ പ്ലേറ്റ് ആണ് പതിച്ചതെന്നും, തെറ്റിദ്ധരിപ്പിക്കാനായി പുറകിൽ എൽ ബോർഡും പതിപ്പിച്ചിരുന്നതായതും പൊലീസ് കണ്ടെത്തി. വെടിവെപ്പ് നടന്ന ശേഷം അക്രമി ഒരു മണിക്കൂറും 10 മിനിറ്റും കൊണ്ടാണ് കൊല്ലത്തെത്തിയതെന്നും പൊലീസ് അന്വേഷണത്തിൽ മനസിലാക്കി
.ദീപ്തിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ സിൽവർ കളറിലുള്ള കാർ ഇവരുടെ ആയൂരിലെ വീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. ഇതോടെ പ്രതി ദീപ്തിയാണെന്ന് പൊലീസ് ഉറപ്പിച്ചു. പിന്നാലെ 24 മണിക്കർ നിരീക്ഷിച്ച ശേഷമാണ് പൊലീസ് ഡോക്ടറെ സ്വകാര്യ മെഡിക്കൽ കോളജിൽ നിന്നും കസ്റ്റഡിയിലെടുക്കുന്നത്. സുജിത്തും ദീപ്തിയും സ്വകാര്യ മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്നതിനിടെയാണ് കോവിഡ് കാലത്ത് പരിചയത്തിലാകുന്നതെന്നാണ് മൊഴി. എന്നാൽ സുജിത്തിന്‍റെ ഭാര്യ ഇതറിഞ്ഞ് ബന്ധം വിലക്കി. സുജിത്ത് ബന്ധത്തിൽ നിന്നും അകന്നു. ഇതോടെയാണ് പ്രതികാരം തീർക്കാൻ ദീപ്തി തീരുമാനിച്ചത്. വീടും പരിസരവും കണ്ടെത്തി മനസിലാക്കിയ ദീപ്തി പിന്നീട് ആക്രമണം പ്ലാൻ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
എറണാകുളത്തുനിന്നും രണ്ട് നമ്പർ പ്ലേറ്റുകള്‍ സംഘടിപ്പിച്ച് രഹസ്യമായി സൂക്ഷിച്ചു. ഓണ്‍ലൈനിൽ എയർ ഗണ്‍ വാങ്ങി ഭർത്താവ് പോലും അറിയാതെ പരിശീലിച്ചു. യൂട്യൂബ് നോക്കിയാണ് തോക്ക് ഉപയോഗിക്കുന്നത് പരിശീലിച്ചത്. സുജിത്ത് പൂർണമായും ഒഴിവാക്കുന്നവെന്ന് മനസിലാക്കിയതോടെയാണ് വീട്ടിൽ കയറി ആക്രമിച്ചതെന്നാണ് ദീപ്തിയുടെ മൊഴി. പൊലീസെത്തുന്നതിന് മുമ്പ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നും ദീപ്തി മൊഴി നൽകി