തൃശ്ശൂർ: മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഉപയോഗം വ്യാപകം. നിരോധിത മയക്കുമരുന്നുമായിഡോക്ടർ പോലീസ് പിടിയിൽ. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൗസ് സർജനായ അക്വിൽ മുഹമ്മദ് ഹുസൈനാണ് 2.4 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്.
കോഴിക്കോട് സ്വദേശിയാണ് അക്വിൽ മുഹമ്മദ് ഹുസൈൻ. ഷാഡോ പോലീസും മെഡിക്കൽ കോളേജ് പോലീസും നടത്തിയ പരിശോധനയിലാണ് സ്വകാര്യ ഹോസ്റ്റലിൽനിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തത്.
സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന പതിനഞ്ചോളം പേർ ഇവിടെയുണ്ടെന്നാണ് അറസ്റ്റിലായ ഡോക്ടർ പറയുന്നത്. എം.ഡി.എം.എയും ഹാഷിഷ് ഓയിലും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ബെംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.