ഹരിയാനയിൽ ബിജെപിയുടെ അവിശ്വസനീയ തിരിച്ചുവരവ്,ഇഞ്ചോടിഞ്ച് പോരാടി കോൺഗ്രസും. കശ്മീരില്‍ തണ്ടൊടിഞ്ഞ് താമര

Must Read

ഹരിയാനയിൽ പകുതിയോളം വോട്ടെണ്ണിക്കഴിയുമ്പോൾ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാടുകയാണ്. രണ്ട് ടേം പൂർത്തിയാക്കിയ ബിജെപിക്ക് ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന വിലയിരുത്തലിൽ നിന്നാണ് പാർട്ടിയുടെ ഉയിർത്തെഴുന്നേൽപ്പ്. ഭൂപീന്ദർ സിങ് ഹൂഡ നിഷ്പ്രയാസം സർക്കാർ ഉണ്ടാക്കുമെന്ന് സൂചന നൽകിയെങ്കിലും ലഭിക്കുന്ന ഫലം ബിജെപി ഹാട്രിക് അടിക്കാനുള്ള സാധ്യത തള്ളുന്നില്ല.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഹരിയാന, ജമ്മുകാശ്മീർ നിയമസഭകളിലേയ്ക്കുള്ള ജനവിധി ബിജെപിക്കും കോൺഗ്രസിനും നിർണ്ണായകം. മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു ജമ്മു കാശ്മീർ തിരഞ്ഞെടുപ്പ്. സെപ്റ്റംബർ 15, 25 ഒക്ടോബർ 5 തീയതികളിലായിരുന്നു ജമ്മു കശ്മീരിലെ വോട്ടെടുപ്പ്. ഹരിയാനയിൽ ഒറ്റഘട്ടമായി ഒക്ടോബർ 5നായിരുന്നു തിരഞ്ഞെടുപ്പ്. ഹരിയാനയില്‍ കോണ്‍ഗ്രസിനും ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് മുന്നണിക്കുമാണ് എക്‌സിറ്റ് പോളുകള്‍ സാധ്യത കല്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ ഫലം മറിച്ചായിരിക്കുമെന്നാണ് ബിജെപി മുന്നണി നേതാക്കള്‍ പറയുന്നത്. പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ജമ്മു കശ്മീരില്‍ നടക്കുന്നത്. വോട്ടവകാശമുള്ള അഞ്ചു പേരെ നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്റ്റ്‌നന്റ് ഗവര്‍ണറുടെ നീക്കം നാഷണല്‍ കോണ്‍ഫറന്‍സ് മുന്നണി പ്രത്യേക ശ്രദ്ധയോടെയാണ് നോക്കി കാണുന്നത്.

ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം ലീഡ് നിലയിൽ കേവല ഭൂരിപക്ഷത്തിലേയ്ക്ക്. ലീഡ് നിലയിൽ 50 സീറ്റ് മറികടന്നു. ജമ്മു-കശ്മീരില്‍ ഇന്ത്യസഖ്യത്തിന് എക്സിറ്റ് പോളുകള്‍ മുന്‍തൂക്കം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വോട്ടവകാശമുള്ള അഞ്ചുപേരെ നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്റ്റ്നന്റ് ഗവര്‍ണറുടെ നീക്കത്തെ കോണ്‍ഗ്രസ് കരുതലോടെയാണ് കാണുന്നത്.

Latest News

രാജ്യതലസ്ഥാനം ആരു ഭരിക്കും? ഡല്‍ഹിയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉച്ചയ്ക്ക് 1 മണി വരെ 33.31 ശതമാനം പോളിങ്

ദില്ലി: ദില്ലി തെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിം​ഗ് രേഖപ്പെടുത്തിയതായി കണക്ക്. ഒരു മണിവരെ ശരാശരി 25 ശതമാനത്തിനടുത്ത് പോളിംഗ് രേഖപ്പെടുത്തിയതായാണ് കണക്ക്.ആദ്യ മണിക്കൂറുകളിൽ ഭേദപ്പെട്ട പോളിംഗിനാണ് സാക്ഷ്യം...

More Articles Like This