അയൺ ഡോമും ഇറാൻ തകർത്തു.ഇസ്രയേലിന് മറുപടി നല്‍കി ഹിസ്ബുള്ള; സൈനിക കേന്ദ്രത്തിലെ ഡ്രോണ്‍ ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു

Must Read

ബെയ്‌റൂട്ട്: ഇറാനെതിരായ ഇസ്രയേലിന്റെ പ്രതികാര ആക്രമണം ഉടൻ തന്നെ സംഭവിക്കുമെന്നാണ് അമേരിക്കൻ- ഇസ്രയേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇസ്രയേലിനെ തിരിച്ചടിച്ച് ഹിസ്ബുള്ള. മധ്യ വടക്കന്‍ ഇസ്രയേലിലെ സൈനിക കേന്ദ്രത്തില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. ലോകത്തിലെ ഏറ്റവും മികച്ച മിസൈൽ പ്രതിരോധ സംവിധാനമാണ് അയൺ ഡോം എന്ന് അഹങ്കരിച്ചിരുന്ന ഇസ്രയേലിന് അമേരിക്കൻ പ്രതിരോധ സംവിധാനത്തെ ആശ്രയിക്കേണ്ടി വന്നു .ഹിസ്ബുല്ലയുടെ ആക്രമണത്തിൽ 60 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ലെബനന്‍ അതിര്‍ത്തിയില്‍ 40 മൈല്‍ അകലെയുള്ള ടെല്‍ അവീവിന് വടക്കുള്ള ബിന്യാമിനയിലെ സൈനിക താവളത്തിലാണ് ആക്രമണം നടന്നതെന്ന് ഇസ്രയേല്‍ സേന (ഐഡിഎഫ്) അറിയിച്ചു. ഏഴ് സൈനികരുടെ നില അതീവ ഗുരുതരമാണെന്നും ഐഡിഎഫ് പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യാഴാഴ്ച ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് സൈനിക കേന്ദ്രം ആക്രമിച്ചതെന്ന് ഹിസ്ബുള്ള പറഞ്ഞു. ഇസ്രയേലിന്റെ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 117 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തെക്കന്‍ ലെബനനിലും ഇസ്രയേല്‍ സൈന്യത്തിന് നേരെ ഹിസ്ബുള്ള ഷെല്ലാക്രമണം നടത്തിയിട്ടുണ്ട്. ലെബനന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറുന്നതിനിടയിലാണ് പീരങ്കി ഷെല്ലുകളുപയോഗിച്ച് ആക്രമണം നടത്തിയത്. തെക്കന്‍ ലെബനനിലെ ലബ്ബൗനേ പ്രദേശത്തും ഹിസ്ബുള്ള ഇസ്രയേല്‍ സൈന്യത്തെ മിസൈലുകള്‍ ഉപയോഗിച്ച് നേരിട്ടതായി അല്‍ മനാര്‍ വാര്‍ത്താ ഔട്‌ലെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ഗാസ ആശുപത്രിയിലെ ഹമാസ് കമാന്‍ഡ് സെന്റര്‍ ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യവും കൂട്ടിച്ചേര്‍ത്തു. ‘അല്‍ അഖ്‌സ രക്തസാക്ഷി ആശുപത്രിയെന്ന് അറിയപ്പെട്ടിരുന്ന ആശുപത്രി പരിസരത്ത് സ്ഥാപിച്ചിരുന്ന കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ കോംപ്ലക്‌സിലെ തീവ്രവാദികളെ ആക്രമിച്ചു’, എന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. മധ്യഗാസയിലെ ദെയ്ര്‍ എല്‍ ബലായില്‍ നടത്തിയ ഇസ്രയേല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മധ്യ ഗാസയിലെ നുസ്‌റേത്തിലെ ഇസ്രായേല്‍ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 80 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഇറാന്റെ ആണവനിലയങ്ങൾ ആക്രമിക്കണമോ അതോ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ നടത്തണമോ എന്ന കാര്യത്തിൽ ഇസ്രയേൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്. തിരിച്ചടി പരിമിതപ്പെടുത്തിയില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പ് അമേരിക്ക പരസ്യമായി ഇസ്രയേലിന് നൽകിയിട്ടുണ്ടെങ്കിലും ഇറാൻ വീണ്ടും പ്രത്യാക്രമണം നടത്തിയാൽ ഇസ്രയേലിനെ സംരക്ഷിക്കുമെന്ന നിലപാടിലാണ് ഇപ്പോഴും അമേരിക്ക ഉറച്ചു നിൽക്കുന്നത്.

അതേസമയം, ഇറാൻ പ്രസിഡന്റുമായി റഷ്യൻ പ്രസിഡന്റ് നടത്തിയ കൂടിക്കാഴ്ച്ചയും മേഖലയിൽ സ്ഥിതി സങ്കീർണ്ണമാക്കിയിട്ടുണ്ട്. ഏതുതരം ആക്രമണം ഇറാന് നേരെ ഉണ്ടായാലും തിരിച്ചടിക്കാൻ ഇറാന് അവകാശമുണ്ടെന്ന നിലപാടാണ് റഷ്യയ്ക്കുള്ളത്. ആയുധ സഹായവും റഷ്യയുടെ ഭാഗത്ത് നിന്നുണ്ടാകും. ഇസ്രയേലിന് ഒരിക്കലും നേരിട്ട് യുദ്ധം ചെയ്ത് ഇറാനെ കീഴ്പ്പെടുത്താൻ കഴിയില്ലെന്നാണ് റഷ്യ വിശ്വസിക്കുന്നത്. അമേരിക്ക നേരിട്ട് ആക്രമിക്കുന്ന സ്ഥിതി ഉണ്ടായാൽ തങ്ങളും നേരിട്ട് ഇടപെടുമെന്ന മുന്നറിയിപ്പും റഷ്യ അമേരിക്കയ്ക്ക് നൽകിയിട്ടുണ്ട്. ഇറാന്റെ മറ്റൊരു സുഹൃത്തായ ചൈനയും കാത്തിരുന്നു കാണാം എന്ന നിലപാടിലാണുള്ളത്. അതേസമയം അനവധി ആണവ പോർമുനകളുള്ള ഉത്തര കൊറിയ റഷ്യ എപ്പോൾ ആവശ്യപ്പെട്ടാലും അമേരിക്കയ്ക്ക് നേരെ ആണവ പോർമുന തിരിച്ചുവയ്ക്കുമെന്ന നിലപാടിലാണ് മുന്നോട്ടുപോകുന്നത്.

Latest News

വെറും റിബൺ കെട്ടിയ സ്റ്റാൻഡ്; ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങൾ പുറത്ത്.വേദിയിൽ സ്ഥലമില്ലായിരുന്നു.ഉമാ തോമസ് അനാസ്ഥയുടെ ഇര.

കൊച്ചി: കൊച്ചിയിലെ നൃത്തപരിപാടിക്കിടെ എംഎൽഎ ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങൾ പുറത്ത്. മന്ത്രിയും എഡിജിപിയും അടക്കം വേദിയിൽ ഉണ്ടായിരുന്ന വേളയിലാണ് അപകടം സംഭവിച്ചത്. നടക്കാൻ...

More Articles Like This