മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

Must Read

ന്യുഡൽഹി: സുപ്രീം കോടതിയില്‍ ഒരു മലയാളി ജഡ്ജി കൂടി നിയമിതനായി. സുപ്രീം കോടതി ജഡ്ജിയായി ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. 2011 നവംബറിൽ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രൻ 2023 മാർച്ചിലാണ് പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. ജസ്റ്റിസ് ചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്‌തതോടെ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ സുപ്രീം കോടതിയിലെ ആകെ അംഗങ്ങളുടെ എണ്ണം 33 ആയി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനുവരി 7 ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് ചന്ദ്രനെ സുപ്രീം കോടതി ജഡ്‌ജിയായി ഉയർത്താൻ ശുപാർശ ചെയ്‌തിരുന്നു. ഇതിനുപിന്നാലെ ഒരാഴ്‌ചയ്ക്കുള്ളിൽ ജസ്റ്റിസ് ചന്ദ്രനെ സുപ്രീം കോടതിയിലേക്ക് ഉയർത്താനുള്ള ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു. ജസ്റ്റിസുമാരായ ബി ആർ ഗവായി, സൂര്യകാന്ത്, ഹൃഷികേശ് റോയ്, അഭയ് എസ് ഓക എന്നിവരായിരുന്നു കൊളീജിയത്തിലെ അംഗങ്ങള്‍.

ഈ മാസം ആദ്യം വിരമിച്ച ജസ്റ്റിസ് സി ടി രവികുമാറിന്റെ ഒഴിവിലേക്കാണ് വിനോദ് ചന്ദ്രൻ നിയമിതനായത്.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പരമോന്നത നീതിപീഠത്തിലേക്ക് ശുപാർശ ചെയ്തത്.

എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ സ്വദേശിയാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ. കേരളത്തിൽ നിയമബിരുദം നേടിയ ജസ്റ്റിസ് 1991 ലാണ് തന്റെ നിയമ ജീവിതം ആരംഭിക്കുന്നത്. നികുതിയിലും പൊതു നിയമത്തിലും വിദഗ്ധനായ അദ്ദേഹം 2007 മുതല്‍ 2011 വരെ കേരള സർക്കാരിന്റെ സംസ്ഥാന സര്‍ക്കാര്‍ പ്ലീഡറായും (ടാക്‌സ്) സേവനമനുഷ്ഠിച്ചു.

Latest News

പാറശാല ഷാരോൺ വധക്കേസിൽ നാളെ വിധി..ഗ്രീഷ്മ കാമുകൻ ഷാരോണ്‍ രാജിനെ വീട്ടിലേക്കു ക്ഷണിച്ച് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി.വിഷലിപ്ത പ്രണയത്തിൽ നാളെ വിധി എന്തായിരിക്കും ?

തിരുവനന്തപുരം :പ്രണയത്തിൽ വിഷം ചാലിച്ച കൊലപാതകം ! നെയ്യാറ്റിന്‍കര സ്വദേശിയായ ഷാരോണ്‍ രാജ് എന്ന ചെറുപ്പക്കാരന്റെ ജീവനെടുത്തതു കാമുകി തന്നെ . പാറശാല ഷാരോൺ വധക്കേസിൽ...

More Articles Like This