വമ്പൻ കളക്ഷനുമായി രേഖാചിത്രം!! ഗംഭീര വിജയഗാഥയുമായി ആസിഫ് അലിയും അനശ്വര രാജനും ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷൻ. നിഗൂഢതയ്ക്കും ആകാംക്ഷയ്ക്കും ശേഷം രേഖാചിത്രം അവശേഷിപ്പിച്ച ചിന്തകൾ

Must Read

കൊച്ചി : 2025ലെ ആദ്യ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി രേഖപ്പെടുത്തിയ രേഖാചിത്രം ആസിഫ് അലിയുടെ കരിയറിൽ തന്നെ ഏറ്റവും മികച്ച ബോക്സ് ഓഫീസ് ചിത്രം .2025ൻ്റെ തുടക്കത്തിൽ തന്നെ ഒരു ഗംഭീര വിജയഗാഥ ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലിയും അനശ്വര രാജനും .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിഖ്യാത ചലച്ചിത്രകാരൻ ആൽഫ്രഡ് ഹിച്ച്കോക്ക് നിഗൂഢതയ്ക്കും ആകാംക്ഷയ്ക്കും നൽകിയ നിർവചനങ്ങൾ കൃത്യമായ അനുപാതത്തിൽ ചേരുന്ന ചലച്ചിത്രമാണ് വേണു കുന്നപ്പിള്ളി നിർമ്മിച്ച് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ‘രേഖാചിത്രം’. സാങ്കൽപ്പിക ചരിത്രത്തിന്റെ നിഗൂഢതകളും ആകാംക്ഷയും രേഖാചിത്രത്തിന്റെ ആഖ്യാന വഴിയെ വേറിട്ടതാക്കുന്നു. ഈ വേറിട്ട് നടത്തം സൗന്ദര്യ ശാസ്ത്രപരമായി മലയാള സിനിമയുടെ ചരിത്രത്തോടുള്ള ആദരവായി മാറുന്നു. ഒറ്റക്കാഴ്ചയിൽ രേഖാചിത്രം വെറുമൊരു കുറ്റാന്വേഷണ ചിത്രത്തിന്റെ രൂപം പേറുന്നെങ്കിലും, ‘രേഖ’യുടെ സാങ്കൽപ്പിക ജീവചരിത്രത്തിന്റെ ആവിഷ്‌ക്കാരത്തിലൂടെ ജോഫിൻ ടി ചാക്കോയും സംഘവും അടയാളപ്പെടുത്താൻ ശ്രമിക്കുന്നത് സെല്ലുലോയ്ഡിൽ നിന്നും ചരിത്രഹത്യ ചെയ്യപ്പെട്ട അനേകം നായികമാരുടെ ജീവിതങ്ങളാണ്.

ആസിഫ് അലിയുടെ ഈ വര്‍ഷത്തെ ആദ്യ റിലീസായ “രേഖാചിത്രം” ജനുവരി ഒൻപതിനാണ് തിയറ്ററുകളില്‍ എത്തിയത്. മലയാളത്തില്‍ അപൂര്‍വ്വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ ചിത്രം ഒരു മിസ്റ്ററി ക്രൈം ഡ്രാമ കൂടിയാണ്. ദി പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ചില സര്‍പ്രൈസുകളുമുണ്ട്. ചിത്രം റിലീസായി ആദ്യ ആഴ്ചയിൽ തന്നെ മുടക്കുമുതലിന്‍റെ നാലിരട്ടിയാണ് വേൾഡ് വൈഡ് കളക്ഷൻ നേടിയിരിക്കുന്നത്. 38 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ എന്നാണ് റിപ്പോർട്ടുകൾ. [Rekhachithram enters the hitlist of 2025]

പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടുന്നതില്‍ ആദ്യദിനം തന്നെ വിജയിച്ച ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് നേടുന്നത്. 2025ലെ ആദ്യ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി രേഖപ്പെടുത്തിയ രേഖാചിത്രം ആസിഫ് അലിയുടെ കരിയറിൽ തന്നെ ഏറ്റവും മികച്ച ബോക്സ് ഓഫീസ് ഇനിഷ്യലാണ്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിർമ്മിച്ചത്.

രേഖാചിത്രത്തിൽ നായിക വേഷം അനശ്വര രാജനാണ് അവതരിപ്പിച്ചത്. എൺപതുകളിലെ ലുക്കിലാണ് അനശ്വര പ്രത്യക്ഷപ്പെട്ടത്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ജോഫിൻ ടി ചാക്കോയുടെ സംവിധാന മികവിൽ രേഖാചിത്രം ഏറെ നിരൂപക പ്രശംസയും നേടുന്നുണ്ട്. അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ന് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘രേഖാചിത്രം’. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്.

Latest News

ചേന്ദമംഗലം കൂട്ടക്കൊലയിലെ പ്രതി ഋതു കൊടും ക്രിമിനൽ!!. ജിതിൻ ബോസ് ഗുരുതരാവസ്ഥയിൽ, അടിയന്തര ശസ്ത്രക്രിയക്കായി ധനസമാഹരണം.പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ പരിശോധന

കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തലയ്ക്കടിച്ചുകൊന്ന കേസിലെ പ്രതി ഋതു ജയൻ കൊടും ക്രിമിനലെന്നു പൊലീസ്. നേരത്തെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു....

More Articles Like This