ചേന്ദമംഗലം കൂട്ടക്കൊലയിലെ പ്രതി ഋതു കൊടും ക്രിമിനൽ!!. ജിതിൻ ബോസ് ഗുരുതരാവസ്ഥയിൽ, അടിയന്തര ശസ്ത്രക്രിയക്കായി ധനസമാഹരണം.പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ പരിശോധന

Must Read

കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തലയ്ക്കടിച്ചുകൊന്ന കേസിലെ പ്രതി ഋതു ജയൻ കൊടും ക്രിമിനലെന്നു പൊലീസ്. നേരത്തെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൊല്ലപ്പെട്ട മൂന്ന് പേർക്കും തലയിൽ മാരകമായി മുറിവേറ്റിട്ടുണ്ട്. പരിക്കേറ്റ ജിതിൻ ബോസ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. ജിതിന് അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിന് സുമനസുകളുടെ സഹായം തേടുകയാണ് ചേന്ദമംഗലം പഞ്ചായത്ത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം പ്രതി റിതു ജയൻ ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ പരിശോധന നടത്തുന്നു. പ്രതിയുടെ രക്ത സാമ്പിൾ ഉൾപ്പടെ പരിശോധനയ്ക്കായി ശേഖരിച്ചു. ഇന്നലെ രാത്രിയാണ് പ്രതിയെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടു പോയത്. പ്രതി വളരെ ശാന്തനായാണ് സെല്ലിൽ പെരുമാറുന്നത്. അക്രമ സ്വഭാവം കാണിക്കുന്നില്ലെന്നും ചോദ്യങ്ങൾക്ക് മറുപടി നൽകുന്നുണ്ടെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

തന്നെയും വീട്ടുകാരെയും കളിയാക്കിയത് കൊണ്ടാണ് കൂട്ടക്കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. ബെം​ഗളൂരുവിൽ പോയത് നിർമ്മാണ തൊഴിൽ ചെയ്യാനെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.കൃത്യം നടത്തിയതിന് ശേഷം ആക്രമണത്തിന് ഇരയായ ജിതിൻ്റെ ബൈക്കിലാണ് പ്രതി സംഭവസ്ഥലത്ത് നിന്നും പോയത്. പിന്നീട് കടയിൽ നിന്ന് സിഗരറ്റ് വാങ്ങി വലിച്ചു. ഹെൽമെറ്റ്‌ ഇല്ലാതെ ബൈക്കിൽ പോകാൻ ശ്രമിച്ചപ്പോൾ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം തടഞ്ഞു. കൃത്യം നടത്തിയ കാര്യം പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിനോട് പ്രതി സമ്മതിക്കുകയായിരുന്നു.

ഒരു നാടിനെയാകെ നടുക്കിയകൂട്ടക്കൊലയാണ് ചേന്ദമംഗലത്ത് നടന്നത്. ഒരു മതിലിനപ്പുറം താമസിക്കുന്നയാൾ കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച് അമ്മയെയും, അപ്പൂപ്പനെയും അമ്മൂമയെയും തലക്കടിച്ചു കൊലപ്പെടുത്തി. അടിയേറ്റ അച്ഛൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ക്രൂരകൃത്യത്തിനു ശേഷം പ്രതി പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. സ്ഥിരം ക്രിമിനലും അഞ്ച് കേസുകളിൽ പ്രതിയുമാണ് ഋതു ജയൻ. 2021 മുതൽ ഇയാൾ പൊലീസ് നിരീക്ഷണത്തിലുമാണ്. കഴിഞ്ഞ നവംബറിലും ഡിസംബറിലും ഋതുവിനെ അന്വേഷിച്ച് പൊലീസ് ചേന്നമംഗലത്ത് വീട്ടിൽ എത്തിയിരുന്നു. ഋതുവിനെതിരെ നേരത്തെ ശക്തമായ നടപടി എടുത്തിരുന്നെങ്കിൽ ഈ ദാരുണ സംഭവം ഉണ്ടാകില്ലായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.

തന്‍റെ സഹോദരിയെ കളിയാക്കിയത്തിലുള്ള ദേഷ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. രണ്ട് ദിവസം മുൻപ് ഗൾഫിൽ നിന്നെത്തിയ ജിതിൻ ബോസിനെ ലക്ഷ്യം വച്ചായിരുന്നു വീട്ടിലേക്ക് കയറി ചെന്നത്. മുന്നിൽ തടുത്തവരുടെയെല്ലാം തലയ്ക്ക് അടിക്കുകയായിരുന്നു. മോട്ടോർ സൈക്കിൾ സ്റ്റാന്‍ഡാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഋതു ജയൻ മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നു എന്നും പൊലീസ് പറയുന്നു . കൊല്ലപ്പെട്ട വേണുവിന്‍റെയു ഉഷയുടെയും വിനിഷയുടെയും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി.

പോസ്റ്റ്‌മോർട്ടത്തിനു ശേഷം വൈകിട്ട് മുരിക്കുംപാടം സ്മാശാനത്തിൽ സംസ്കരിക്കും. ഗുരുതരമായി പരിക്കേറ്റ ജിതിൻ ബോസ് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ഒന്നാം ക്‌ളാസിലും ആറാം ക്ലാസിലും പഠിക്കുന്ന കുട്ടികളെ വിനിഷയുടെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റി. കൊലപാതകം നടന്ന വീട്ടിൽ പൊലീസിന്‍റെ ശാസ്ത്രീയ പരിശോധനകൾ പൂർത്തിയായി. മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്‍റെ നേതൃത്വത്തിൽ 17 അംഗം സംഘം കേസ് അന്വേഷിക്കും.

Latest News

ചേന്ദമംഗലം കൂട്ടക്കൊലയിലെ പ്രതി ഋതു കൊടും ക്രിമിനൽ!!. ജിതിൻ ബോസ് ഗുരുതരാവസ്ഥയിൽ, അടിയന്തര ശസ്ത്രക്രിയക്കായി ധനസമാഹരണം.പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ പരിശോധന

കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തലയ്ക്കടിച്ചുകൊന്ന കേസിലെ പ്രതി ഋതു ജയൻ കൊടും ക്രിമിനലെന്നു പൊലീസ്. നേരത്തെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു....

More Articles Like This