ന്യുഡൽഹി:കാന്‍സര്‍, വിട്ടുമാറാത്ത അസുഖങ്ങള്‍ എന്നിവയ്ക്കുള്ള 36 ജീവന്‍രക്ഷാ മരുന്നുകള്‍ക്കുള്ള കസ്റ്റംസ് ഡ്യൂട്ടി പൂര്‍ണമായും ഒഴിവാക്കിയതാണ് ബജറ്റിലെ ഏറ്റവും പ്രധാനം. ഈ മരുന്നുകള്‍ക്ക് വില കുറയും. ഇതിനുപുറമേ ഇലക്‌ട്രോണിക് ഉല്പന്നങ്ങള്‍, ഇലക്ട്രോണിക് വാഹനങ്ങള്‍, തുകല്‍ ഉല്പന്നങ്ങള്‍, ശീതീകരിച്ച മത്സ്യം എന്നിവയ്ക്ക് വില കുറയും.
ഗോബാള്‍ട്ട് പൗഡര്‍ ആന്‍ഡ് വേസ്റ്റ്, ലിഥിയം അയണ്‍ ബാറ്ററിയുടെ സ്‌ക്രാപ്പ്, ലെഡ്, സിങ്ക് തുടങ്ങി 12 പ്രധാനപ്പെട്ട മിനറലുകള്‍ എന്നിവ കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി. ഇലക്ട്രോണിക് വാഹനങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍, മൊബൈല്‍ ഫോണ്‍ ബാറ്ററിയുടെ നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്.
കഴിഞ്ഞ ബജറ്റ് അവതരണത്തില്‍ മൊബൈല്‍ ഫോണുകള്‍, ചാര്‍ജര്‍, കാന്‍സര്‍ മരുന്നുകള്‍ എന്നിവയുടെ കസ്റ്റംസ് തീരുവ വലിയ രീതിയില്‍ വെട്ടിക്കുറച്ചിരുന്നു. സ്വര്‍ണം, വെള്ളി എന്നിവയുടെ തീരുവ ആറുശതമാനമായും പ്ലാറ്റിനത്തിന്റേത് 6.4ശതമാനമായും കുറച്ചിരുന്നു.
കേന്ദ്ര ബജറ്റിൽ ആരോഗ്യ മേഖലയിൽ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരമൻ. അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാര പദ്ധതി. എട്ട് കോടി കുഞ്ഞുങ്ങൾക്കായി പോഷകാഹാര പദ്ധതി ആരംഭിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എല്ലാ ജില്ലാ ആശുപത്രികളിൽ കാൻസർ സെന്ററുകൾ ആരംഭിക്കും. മെഡിക്കൽ കോളജുകളിൽ സീറ്റുകൾ വർധിപ്പിക്കുമെന്ന് പ്രഖ്യാപനം.
നടപ്പ് സാമ്പത്തിക വർഷം 200 കാൻസർ സെന്ററുകൾ ആരംഭിക്കും. ഗിഗ് വർക്കേഴ്‌സിനെ ‘പ്രധാനമന്ത്രി ജൻ ആരോഗ്യ’ പദ്ധതിയുടെ ഭാഗമാക്കും. ഫുഡ് ഡെലിവറി ജീവനക്കാർക്ക് ഉൾപ്പെടെ സഹായകം. സാമൂഹ്യ സുരക്ഷാ പദ്ധതി, സ്വിഗ്ഗി, സൊമാറ്റോ, ഊബർ ജീവനക്കാർക്ക് പ്രയോജനം ലഭിക്കും. ഇതിനായി ഇ പോർട്ടൽ രജിസ്ട്രേഷൻ നടപ്പാക്കും. മെഡിക്കൽ ടൂറിസം വിത്ത് ഹീൽ ഇൻ ഇന്ത്യ പദ്ധതി നടപ്പാകും.
രാജ്യത്തിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തെ മുന്നില്‍ കണ്ട് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രഖ്യാപനം നടത്തുമ്പോള്‍ സാധാരണക്കാര്‍ കാതോര്‍ക്കുന്നത് വിലകുറയുന്നത് എന്തിനെല്ലാമാണെന്ന പ്രഖ്യാപനത്തിനുവേണ്ടിയാണ്. ഇടത്തരക്കാര്‍ക്ക് വേണ്ടിയുള്ള ബജറ്റായിരിക്കും ഇത്തവണത്തേത് എന്ന് നേരത്തേ സൂചനകള്‍ വന്നിരുന്നതിനാല്‍ തന്നെ നിത്യജീവിതത്തിന് സഹായകമാകുന്ന തരത്തില്‍ ബജറ്റില്‍ വന്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങള്‍.
സുസ്ഥിര വികസനം ലക്ഷ്യമിട്ടാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ. രാജ്യത്തിന്റെ വികസനത്തിനുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഭൗമ രാഷ്ട്രീയ പ്രതിസന്ധി ഉൾപ്പെടെ നിലനിൽക്കുമ്പോഴും വികസിത് ഭാരത് സ്വപ്നവുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ. വനിതകൾ, യുവാക്കൾ, കർഷകർ എന്നിവർക്ക് പ്രാമുഖ്യമെന്ന് ധനമന്ത്രി നിർമല സീതാരമാൻ പറഞ്ഞു. മേക്ക് ഇൻ ഇന്ത്യ കൂടുതൽ ശക്തമാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. മധ്യവർഗത്തിന്റെ ശക്തികൂട്ടുന്ന ബജറ്റാണിതെന്ന് ധനമന്ത്രി നർമല സീതാരാമൻ പറഞ്ഞു