ആദിവാസി വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യട്ടെ:കേരളം പുലമ്പിയാൽ മാത്രം പോര’; സുരേഷ് ഗോപി

Must Read

ന്യൂഡൽഹി: ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിന് ആദിവാസി വകുപ്പ് ഉന്നത കുല ജാതർ കൈകാര്യം ചെയ്യട്ടെയെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണനയില്ലെന്ന് സുരേഷ് ഗോപി. ബജറ്റ് വകയിരുത്തൽ ഓരോ മേഖലയിലേക്കാണ് എന്നും കേരളം നിലവിളിക്കുകയല്ല വേണ്ടത് എന്നും സുരേഷ് ഗോപി സംസ്ഥാനത്തെ കുറ്റപ്പെടുത്തി.ഡൽഹിയിലെ ഒരു പരുപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദിവാസി വിഭാഗത്തിൽ നിന്നുള്ളയാളെ മുന്നാക്ക ജാതികളുടെ ഉന്നമനത്തിനായുള്ള മന്ത്രിയുമാക്കണം. തനിക്ക് ആദിവാസി വകുപ്പ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ സംവിധാനത്തിൽ ഈ പരിവർത്തനം ഉണ്ടാവണം. ഗോത്രവർഗത്തിന്റെ കാര്യങ്ങൾ ഉന്നതകുലജാതരിൽ പെടുന്ന ബ്രാഹ്മണനോ നായിഡുവോ നോക്കട്ടെയെന്നും ഡൽഹിയിൽ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തിൽ സംസാരിക്കുകവെ അദ്ദേഹം പറഞ്ഞു.

”ഒരു ഉന്നതകുലജാതൻ അവരുടെ ഉന്നമനത്തിന് വേണ്ടി ട്രൈബൽ മന്ത്രി ആകണം. ഒരു ട്രൈബൽ മന്ത്രിയാകാൻ ഒരാളുണ്ടെങ്കിൽ അദ്ദേഹത്തെ മുന്നാക്ക ജാതികളുടെ ഉന്നമനത്തിനായുള്ള മന്ത്രിയാക്കണം. 2016ലാണ് ഞാൻ ആദ്യമായി എംപിയായത്. ആ കാലഘട്ടം തൊട്ടു ഞാൻ മോദിജീയോട് ആവശ്യപ്പെടുന്നുണ്ട്, എനിക്ക് സിവിൽ എവിയേഷൻ വേണ്ട. ട്രൈബൽ തരൂ. നമ്മുടെ നാട്ടിലെ മറ്റൊരു ശാപമാണ്. ഒരു ട്രൈബൽ കാബിനറ്റ് മന്ത്രി ഒരിക്കലും ട്രൈബൽ അല്ലാത്ത ആൾ ആകില്ല. എന്റെ ആഗ്രഹമാണ്. എന്റെ സ്വപ്‌നമാണ് അത്.

ഈ പരിവർത്തനം ഉണ്ടാവണം നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ. ഉന്നതകുലജാതരിൽ പെടുന്ന ബ്രാഹ്മണനോ നായിഡുവോ നോക്കട്ടെ ഗോത്രവർഗത്തിന്റെ കാര്യങ്ങൾ. വലിയ വ്യത്യാസമുണ്ടാകും. ഞാൻ അപേക്ഷിച്ചിട്ടുണ്ട് പ്രധാനമന്ത്രിയോട്. പക്ഷേ ഇതിനൊക്ക ചില ചിട്ടവട്ടങ്ങൾ ഉണ്ട്.”- സുരേഷ് ഗോപി പറഞ്ഞു.

Latest News

രാജ്യതലസ്ഥാനം ആരു ഭരിക്കും? ഡല്‍ഹിയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉച്ചയ്ക്ക് 1 മണി വരെ 33.31 ശതമാനം പോളിങ്

ദില്ലി: ദില്ലി തെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിം​ഗ് രേഖപ്പെടുത്തിയതായി കണക്ക്. ഒരു മണിവരെ ശരാശരി 25 ശതമാനത്തിനടുത്ത് പോളിംഗ് രേഖപ്പെടുത്തിയതായാണ് കണക്ക്.ആദ്യ മണിക്കൂറുകളിൽ ഭേദപ്പെട്ട പോളിംഗിനാണ് സാക്ഷ്യം...

More Articles Like This