സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.
ആരോഗ്യ മന്ത്രി തന്റെ കഴിവില്ലായ്മ തെളിയിച്ച് കഴിഞ്ഞെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൊവിഡ് പടരുമ്പോൾ സർക്കാർ ഒന്നും ചെയ്യാതെ നോക്കി നിൽക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.
കോവിഡ് എല്ലാ നിയന്ത്രണവും വിട്ട് കാട്ടുതീ പോലെ പടരുകയാണെങ്കിലും സര്‍ക്കാര്‍ ഒന്നും ചെയ്യാതെ കാഴ്ചക്കാരനെപ്പോലെ നോക്കി നില്‍ക്കുകയാണെന്ന് ചെന്നിത്തല പറയുന്നു.
തിരുവനന്തപുരത്ത് പരിശോധിക്കുന്ന രണ്ടില്‍ ഒരാള്‍ക്ക് കോവിഡ് എന്ന ഭയാനകമായ അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത് എന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് ടി.പി.ആര്‍ നിരക്ക് 35.27% മാണ്. തിരുവനന്തപുരത്ത് 47.8% എന്ന അവസ്ഥയിലാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് ആണിത്.
യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം എപ്പോഴേ അതിക്രമിച്ചു കഴിഞ്ഞു എന്നും ചെന്നിത്തല ആരോപിച്ചു. സാധാരണ ടെലിവിഷനില്‍ വന്ന് വാചക കസര്‍ത്തു നടത്തുന്ന മുഖ്യമന്ത്രിയെയും ഇത്തവണ കാണാനില്ല എന്നും ചെന്നിത്തല പരിഹസിച്ചു.
സര്‍ക്കാര്‍ ഇപ്പോഴും ആലോചനയിലാണ്. അവലോകന യോഗം പോലും നാളെ ചേരാന്‍ ഇരിക്കുന്നതേയുള്ളൂ ഉള്ളു എന്നും ചെന്നിത്തല വിമർശിച്ചു.