പൂനെയിൽ പ്രതിശ്രുത വരനെ തള്ളിയിട്ട് കൊന്ന സംഭവം; ഇഷ്ടമില്ലാത്ത വിവാഹത്തിന് കുടുംബം യുവതിയെ നിർബന്ധിച്ചതിനാൽ. സിയാഗോയലും കാമുകൻ ചേതൻ ചൗധരിയും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്ത് ..

Must Read

മുംബൈ :പൂനെ കോട്ട കൊലപാതകത്തില്‍ പുതിയ വിവരങ്ങള്‍. പോലീസ് പറയുന്നതനുസരിച്ച് സിയാഗോയലും ചേതൻ ചൗധരിയും ചേർന്നാണ് കേതനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. റിയല്‍ എസ്റ്റേറ്റ് വ്യവസായി ആയിരുന്ന കേതന്‍ അഗര്‍വാള്‍ (26) കൊലക്കേസിലെ പ്രതിയാണ് സിയ(20). കാമുകന്‍ ചേതന്‍ ചൗധരിയും സിയയും ചേര്‍ന്ന് കേതനെ മഹാരാഷ്ട്രയിലെ സഹ്യാദ്രി മലനിരകളിലെ ലൊഹാഗഡ് കോട്ടയില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിയയെയും ചേതനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേതന്റേത് അപകടമരണമാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. ഇതിന്റെ കൂടുതല്‍ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അതിനിടെ ചേതന്റെ ബേക്കറിയിലെ ജീവനക്കാരനെയും പൊലീസ് ചെയ്തിരുന്നു. കുറ്റകൃത്യം നടന്ന ദിവസം ചേതന്‍ ഇയാളുടെ മൊബൈലില്‍ നിന്നാണ് സിയയുമായി സംസാരിച്ചതെന്ന് കണ്ടെത്തിയാണ് ചോദ്യം ചെയ്തത്.

പൂനെയിൽ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയെ ഇഷ്ടമില്ലാത്ത വിവാഹത്തിന് കുടുംബം നിർബന്ധിച്ചതാണെന്ന നിഗമനത്തിലേക്ക് പൊലീസ്. കാമുകൻ ചേതനുമായുള്ള ബന്ധം കുടുംബത്തിന് നേരത്തെ അറിയാമായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. മാതാപിതാക്കളെ 10 മണിക്കൂറോളം ചോദ്യം ചെയ്തു.

സിയാഗോയലും കാമുകൻ ചേതൻ ചൗധരിയും ഒരുമിച്ചിരുന്ന് ഒരു പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റ് കാണുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രതികൾ തമ്മിൽ അടുത്ത സൗഹൃദം ഉണ്ടായിരുന്നു എന്നതിന് തെളിവാണിത്. കൊലപാതക തലേന്ന് പൂനെയിലെ കഫേയിൽ ഇരുവരും ഒന്നിച്ചെത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സിയയുടെ സഹോദരൻ സാഹിലുമായി ചേതന് പരിചയമുണ്ട് . ഇരുവരും ഒരുമിച്ച് ക്രിക്കറ്റ് കളിക്കുന്നവർ. സഹോദരനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മാതാപിതാക്കളെയും പൊലീസ് ചോദ്യം ചെയ്തത്.

കൊലപാതക വാർത്ത വന്നതിന് പിന്നാലെ ഹൃദയാഘാതം ഉണ്ടായ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വീട്ടിലേക്ക് മടങ്ങി എത്തിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്. വലിയ സാമ്പത്തികവും ഉയർന്ന കുടുംബ പശ്ചാത്തലവും ഉള്ള കേതൻ അഗർവാളുമായുള്ള ബന്ധത്തിന് കുടുംബം സമ്മർദ്ദം ചെലുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിഗമനം. സിയയുടെ അനിഷ്‌ടം കണക്കിലെടുത്തില്ല. കേതനോട് വിവാഹത്തിൽനിന്നും പിന്മാറാൻ താൻ ആവശ്യപ്പെട്ടിരുന്നതായി സിയ പൊലീസ് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ കേതൻ അഗർവാൾ അതിന് തയ്യാറായില്ല. കൊലപാതകത്തിനു മുൻപുള്ള ദിവസങ്ങളിൽ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായതായി കേതൻ്റെ കുടുംബവും പൊലീസിനെ അറിയിച്ചിട്ടുണ്ട്.

Latest News

അതുൽ ഉപദ്രവിച്ചെന്ന് ആരതി പറഞ്ഞിട്ടും ആവശ്യമില്ലാതെ ഒന്നും സംസാരിക്കരുതെന്ന് അമ്മയുടെ മറുപടി; ചാറ്റ് പുറത്ത്.ആദ്യ കാമുകിയെ മരണത്തിലേക്ക് തള്ളിയിട്ട ഭരതന്നൂരുകാരന്‍ ആരതിയെയും തീര്‍ത്തു

തിരുവനന്തപുരം: ആറ്റുകാലില്‍ യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു ആരതിയും അമ്മയും തമ്മിലുള്ള ചാറ്റ് റിപ്പോര്‍ട്ടറിന് ലഭിച്ചു. ചാറ്റില്‍ മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങള്‍ അമ്മയ്ക്ക്...

More Articles Like This