സിപിഎമ്മിൽ നിന്ന് അനുഭവിക്കേണ്ടി വരുന്ന സൈബർ ആക്രമണങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി കായകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അരിത ബാബു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും മാസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ അനുയായികളും പാർട്ടിക്കാരും അനുഭാവികളുമായ ചിലർ തുടരുന്ന അധിക്ഷേപങ്ങളെ കുറിച്ചും അപഹാസ്യങ്ങളെ കുറിച്ചും തുറന്നു പറഞ്ഞു കൊണ്ടാണ് ത്വരിത ബാബു കത്തെഴുതിയിരിക്കുന്നത്.
“പാൽക്കാരീ” “കറവക്കാരീ ” എന്നുമൊക്കെയുള്ള വിളികൾ അതിൻറെ നേരിട്ടുള്ള അർത്ഥത്തിൽ ആണെങ്കിൽ സന്തോഷത്തോടെ കേൾക്കാവുന്ന രാഷ്ട്രീയ ബോധ്യം എനിക്കുണ്ട്.
എന്നാൽ, “കറവ വറ്റിയോ ചാച്ചീ”, ” നിനക്കെങ്ങനെ ഉറങ്ങാൻ കഴിയുന്നു മുത്തേ, നമുക്ക് അല്പം പാൽ കറന്നാലോ ഈ രാത്രിയിൽ?” എന്നൊക്കെ ചോദിക്കുന്നവർ അങ്ങയുടെ ചിത്രങ്ങളാണ് സഖാവേ കവർ ചിത്രമായി കൊടുക്കുന്നത്.
പ്രണയമാണ് ചുവപ്പിനോട്, ആവേശമാണ് ചെങ്കൊടിയോട് എന്നൊക്കെ പ്രൊഫൈലിൽ എഴുതി വെക്കുന്നവർ തന്നെയാണ് ഇതൊക്കെ ചെയ്യുന്നത് എന്നും അരിത ബാബു കത്തിൽ പറയുന്നു.
നിങ്ങൾ പറയുന്ന പുരോഗമന പക്ഷ / സ്ത്രീപക്ഷ രാഷ്ട്രീയം ആത്മാർത്ഥത ഉള്ളതാണെങ്കിൽ സംസ്കാര ശൂന്യമായ ഈ വെട്ടുകിളികളെ നിലക്ക് നിർത്തൂ എന്നും അരിത ബാബു പറഞ്ഞു.