ബിനോയ് കോടിയേരി ശബരിമലദർശനം നടത്തി.ഇന്നലെയായിരുന്നു ദർശനം. ഇരുമുടിക്കെട്ടുമായി എത്തിയ ബിനോയ് പതിനെട്ടാം പടി കയറി സന്നിധാനത്ത് എത്തി ദര്‍ശനം നടത്തി. എട്ട് പേരടങ്ങിയ സംഘത്തോടൊപ്പമാണ് ബിനോയ് സന്നിധാനത്ത് എത്തിയത്. രണ്ട് മക്കളും ഒപ്പമുണ്ടായിരുന്നു .ബിനോയ് നടത്തിയ ശബരിമല ദര്ശനത്തിൽ സോഷ്യൽ മീഡിയായിൽ ശകാരം കിട്ടിയത് അനുജൻ ബിനീഷ് കോടിയേരിക്കും .ബിനീഷ് കോടിയേരിക്ക് ഫെയ്‌സ്ബുക്കില്‍ ഭക്തരുടെ പൊങ്കാലയാണ് ഉണ്ടായിരിക്കുന്നത് .
ചിങ്ങമാസപ്പൂജകള്‍ക്കായി ശബരിമല നട ഇന്നലെ തുറന്നിരുന്നു.ഇതിനിടയിലാണ് ബിനോയ് കോടിയേരിയും സംഘവും ശബരിമലയിലെത്തിയത്.ബീഹാര്‍ സ്വദേശി നല്‍കിയ പീഡനക്കേസില്‍ ആരോപണവിധേയനായ ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ജാമ്യത്തിലാണ് ഇപ്പോള്‍. ഡി എൻ എ പരിശോധനയ്ക്കായി ബിനോയിയുടെ രക്ത സാമ്പിളുകൾ ശേഖരിച്ചിരുന്നു . ഈ മാസം അവസാനമാണ് ഇതിന്റെ റിപ്പോർട്ട് വരുക .