കേരളത്തിൽ ഏപ്രിൽ ആറിന് നിയമസഭാ തിരഞ്ഞെടുപ്പ്: മെയ് രണ്ടിന് ഫലപ്രഖ്യാപനം

Must Read

ന്യൂഡൽഹി: സംസ്ഥാനത്ത് ഏപ്രിൽ ആറിറ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. മെയ് രണ്ടിനാണ് ഫല പ്രഖ്യാപനം. ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന് മാർച്ച് 19 മുതൽ പത്രിക നൽകാം. മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് നടക്കും. തമിഴ്നാട്ടിലും തിരഞ്ഞെടുപ്പ് ഏപ്രിൽ 6ന്.തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി.  പുതുച്ചേരിയിലും ഏപ്രിൽ ആറിന്. ബംഗാൾ തിരഞ്ഞെടുപ്പ് 8 ഘട്ടമായി. അസമിൽ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി. മാർച്ച് 27 ഏപ്രിൽ 1 ഏപ്രിൽ 6 തീയതികളിൽ തെരഞ്ഞെടുപ്പ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും, മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു. ഇതോടെ മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു .ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. മാർച്ച് 12ന് വിജ്ഞാപനം.സൂക്ഷ്മപരിശോധന മാർച്ച് 20ന്. പിൻവലിക്കാനുള്ള തീയതി മാർച്ച് 22. ദില്ലി വിഗ്യാൻ ഭവനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് തീയതികൾ പ്രഖ്യാപിച്ചത്.

വിഷു, ബിഹു, ഹോളി, ദുഃഖവെള്ളി, റംസാൻ എന്നീ തീയതികളെല്ലാം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷകൻ ദീപക് മിശ്ര ഐപിഎസ്സാണ്. കേരളത്തിലെ പ്രത്യേക കേന്ദ്ര നിരീക്ഷകനെ രണ്ടു ദിവസത്തിൽ തീരുമാനിക്കും.

പുഷ്പേന്ദ്ര കുമാർ പുനിയ കേരളത്തിൽ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനാവും. 30.8 ലക്ഷം രൂപ ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥിക്ക് പരമാവധി ചെലവാക്കാവുന്ന തുകയായി നിശ്ചയിച്ചു. സംസ്ഥാനത്ത് 40,771 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. ബൂത്തുകളുടെ എണ്ണത്തിൽ 89.65 ശതമാനം വർദ്ധനവ് ഇക്കുറി ഉണ്ടായി. സംസ്ഥാനത്ത് 140 മണ്ഡലങ്ങളുണ്ട്.

2.67 കോടിയിലേറെ വോട്ടർമാരുള്ളതിൽ 579033 പുതിയ വോട്ടർമാരുണ്ട്. 221 ട്രാൻസ്ജെൻഡർ വോട്ടർമാരും ഇത്തവണ വോട്ട് ചെയ്യുന്നുണ്ട്. വോട്ടർ പട്ടികയുടെ അന്തിമ കണക്കിൽ ഇനിയും വോട്ടർമാർ കൂടിയേക്കും. ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാരെയേ അനുവദിക്കൂ. പോളിംഗ് ബൂത്തുകളിൽ കൊവിഡ് പ്രോട്ടോക്കോൾ നിർബന്ധമായി പാലിക്കണം. ബൂത്ത് സജ്ജമാക്കാൻ ഒരു ഉദ്യോഗസ്ഥനെ കൂടി അധികമായി നിയോഗിക്കും. കൊവിഡ് രോഗികൾക്കും 80 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും പോസ്റ്റൽ വോട്ടിന് അനുമതിയുണ്ട്.

150 കമ്പനി കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസറോട് സംസ്ഥാന ഇലക്ഷൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂർ, മലപ്പുറം , വയനാട് , പാലക്കാട് ജില്ലകലിൽ കേന്ദ്ര സേനയെ വിന്യസിക്കും. മാവോയിസ്റ്റ് ഭീഷണിയുള്ള മേഖകളിൽ കൂടുതൽ ജാഗ്രത പുലത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തീയ്യതി പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്ന് മുതൽ നിലവിൽ വരും.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടും. കോവിഡ് കൂടിയ സാഹചര്യത്തിൽ കൂടുതൽ ബൂത്തുകൾ. കേരളത്തിൽ ആകെ 40,771 പോളിംഗ് ബൂത്തുകൾ .പോളിംഗ് സമയം ഒരു മണിക്കൂർ നീട്ടി. പത്രിക നൽകാൻ സ്ഥാനാർഥി കൊപ്പം രണ്ടുപേർ മാത്രം. അഞ്ചിടത്ത് 2.7 ലക്ഷം പോളിംഗ് സ്റ്റേഷനുകൾ , എൺപത് വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട്. വീടുകയറി ഉള്ള പ്രചരണത്തിന് അഞ്ചുപേർ മാത്രം.

18.86 കോടി വോട്ടർമാർ, ദീപക് മിശ്ര ഐപിഎസ് കേരളത്തിലെ നിരീക്ഷകൻ. പ്രത്യേക കേന്ദ്ര നിരീക്ഷകരെ രണ്ട് ദിവസത്തിനകം തീരുമാനിക്കും. കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമബംഗാൾ ആസം,മലപ്പുറം ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിക്കും. കേരളത്തിൽ 40771 പോളിംഗ് ബൂത്തുകൾ.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This