ചാര്‍ജ് വര്‍ധന നടപ്പാക്കിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്കെന്ന് സ്വകാര്യ ബസ് ഉടമകള്‍. യാത്രാനിരക്ക് കൂട്ടണമെന്നും മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ആറു രൂപയാക്കണമെന്നും ആവശ്യമുണ്ട്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ചാര്‍ജ് വര്‍ധന നടപ്പാക്കിയില്ലെങ്കില്‍ ഈ മാസം 31ന് ഉള്ളില്‍ സമരം പ്രഖ്യാപിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. എല്ലാ സംഘടനകളുമായും ആലോചിക്കും. ജീവന്‍ മരണ പോരാട്ടം ആയതിനാലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.